Sep 24 15:15:47 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി. മാധവൻപിളള

സി. മാധവൻപിളള

1905 ഏപ്രിൽ 12ന്‌ ജനിച്ചു. ആലപ്പുഴ സനാതനധർമ വിദ്യാശാല, എറണാകുളം മഹാരാജാസ്‌ കോളജ്‌, നാഗർകോവിൽ സ്‌കോട്‌ക്രിസ്‌ത്യൻ കോളജ്‌, ചങ്ങനാശ്ശേരി എസ്‌.ബി. കോളജ്‌, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ്‌, എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1941ൽ ബി.എ.ബിരുദം നേടി. വിദ്യാഭ്യാസകാലത്തുതന്നെ സാഹിത്യരചന ആരംഭിച്ചു. നോവൽ, നാടകം, ചെറുകഥ, ഫലിതപ്രബന്ധങ്ങൾ, നിഘണ്ടുക്കൾ എന്നിങ്ങനെ സാഹിത്യത്തിന്റെ വിവിധ ശാഖകളിലായി അൻപതിൽപരം ഗ്രന്ഥങ്ങളുടെ കർത്താവ്‌. ദേശസേവിനി, ജ്‌ഞ്ഞാനാംബിക, വീരാംഗന മുതലായ നോവലുകൾ മുഖേന സാഹിത്യരംഗത്ത്‌ പ്രശസ്‌തിനേടി. യാചനമോഹിനിയും ജ്‌ഞ്ഞാനാംബികയും ചലച്ചിത്രമായി. ഇലിയഡ്‌, ഒഡീസി എന്നിവ വിവർത്തനം ചെയ്‌തു. ഇംഗ്ലീഷ്‌ മലയാളം നിഘണ്ടു, മലയാളം ഇംഗ്ലീഷ്‌ നിഘണ്ടു, അഭിനവ മലയാളം നിഘണ്ടു എന്നിവയും കൃതികളിൽപെടുന്നു.

‘വിജയഭാനു’ എന്നൊരു വിനോദമാസിക 25 കൊല്ലം പ്രസിദ്ധപ്പെടുത്തി. ഇടയ്‌ക്ക്‌ ‘മലയാളി’യുടെ സഹപത്രാധിപരായും പ്രവർത്തിച്ചു.

1980 ജൂലൈയിൽ അന്തരിച്ചു


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited