Sep 25 20:04:36 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അന്ന അഖ്‌മതോവ

അന്ന അഖ്‌മതോവ

1889 ജൂൺ 11-ന്‌ യുക്രെയ്‌നിൽ ഒഡേസ്സാ നഗരത്തിനടുത്ത്‌ ബോൾഷോയ്‌ ഫൊണ്ടയിൽ ജനിച്ചു. പതിനെട്ടാം വയസ്സിൽ ആദ്യകവിത പ്രസിദ്ധീകരിച്ചു. സായന്തനം, ജപമാല, വെളളാട്ടിൻപറ്റം, വാഴപ്പഴം, ക്രിസ്‌തുവർഷം 1921 എന്നീ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. അതിനുശേഷം (1924 മുതൽ) അവരുടെ കവിതകൾ പ്രസിദ്ധീകരിക്കുന്നതിന്‌ വിലക്ക്‌ ഏർപ്പെടുത്തി. വൈയക്തികവും കാലത്തിനു നിരക്കാത്തതുമാണ്‌ അവരുടെ കവിതകൾ എന്ന്‌ ആരോപിച്ചായിരുന്നു വിലക്ക്‌. സ്‌റ്റാലിന്റെ മരണശേഷം വിലക്ക്‌ നീക്കപ്പെട്ടു. 1964-ൽ ഇറ്റാലിയൻ കാവ്യപുരസ്‌കാരമായ എറ്റ്‌നാ-തവോർമിന സമ്മാനം ലഭിച്ചു. 1965-ൽ ഓക്‌സ്‌ഫോഡിന്റെ ഡോക്‌ടറേറ്റിന്‌ അർഹയായി. 1966 മാർച്ച്‌ 6-ന്‌ ഹൃദയാഘാതം മൂലം നിര്യാതയായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited