എം.സുകുമാരൻ
1943-ൽ പാലക്കാട് ചിറ്റൂരിൽ ജനനം.
അച്‌ഛൻഃ നാരായണമന്നാടിയാർ. അമ്മഃ മീനാക്ഷിയമ്മ.
ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയായതോടെ പഠനം അവസാനിക്കുന്നു. കുറച്ചുകാലം ഒരു ഷുഗർ ഫാക്‌ടറിയിൽ. ഒരാറുമാസം സ്വകാര്യവിദ്യാലയത്തിലെ പ്രൈമറി ടീച്ചർ. 1963-ൽ തിരുവനന്തപുരം അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ ക്ലാർക്കായി. ട്രേഡ്‌യൂണിയൻ പ്രവർത്തനങ്ങളുടെ പേരിൽ 1974-ൽ സർവ്വീസിൽനിന്നും ഡിസ്‌മിസ്സ് ചെയ്യപ്പെട്ടു. പിന്നീട് എട്ടുപത്തു കൊല്ലം ഒരു പ്രസ്സിലിരുന്ന് കുറെ പ്രൂഫുകൾ തിരുത്തി. 1991 അവസാനത്തോടെ ആ പണിയും തീർന്നു. 1965-ൽ ആരംഭിച്ച എഴുത്ത് 1982-ൽ നിലച്ചു. 1992-ൽ വീണ്ടും എഴുതി- ‘പിതൃതർപ്പണം’.
കൃതികൾഃ പാറ, അഴിമുഖം, ശേഷക്രിയ, ശുദ്ധവായു, ജനിതകം എന്നിവ നോവലുകൾ. തൂക്കുമരങ്ങൾ ഞങ്ങൾക്ക്, മരിച്ചിട്ടില്ലാത്തവരുടെ സ്‌മാരകങ്ങൾ, ചരിത്രഗാഥ, വഞ്ചിക്കുന്നംപതി, അസുരസങ്കീർത്തനം, എം.സുകുമാരന്റെ കഥകൾ എന്നീ കഥാസമാഹാരങ്ങൾ. ‘എം. സുകുമാരൻ, കഥ-കാലം-വ്യക്തി’ എന്ന പേരിൽ ഒരു പഠനഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
‘മരിച്ചിട്ടില്ലാത്തവരുടെ സ്‌മാരകങ്ങൾ’ക്ക് 1976-ലെ കേരള സാഹിത്യ അക്കാദമി അവാർഡും ‘ശേഷക്രിയ’യ്‌ക്ക് 1981-ലെ മികച്ച കഥയ്‌ക്കുളള കേരള സംസ്‌ഥാന ചലച്ചിത്ര അവാർഡും ‘പിതൃതർപ്പണ’ത്തിന് 1992-ലെ മികച്ച ചെറുകഥയ്‌ക്കുളള പത്‌മരാജൻ സ്‌മാരക പുരസ്‌കാരവും ലഭിച്ചു.
ഭാര്യഃ മീനാക്ഷി. മകൾഃ രജനി.
വിലാസംഃ
322, പ്രശാന്ത് നഗർ,
പി.ഒ. ഫോർട്
തിരുവനന്തപുരം-695 023