Mar 22 11:23:41 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നീലമ്പേരൂർ മധുസൂദനൻനായർ

നീലമ്പേരൂർ മധുസൂദനൻനായർ

1936 മാർച്ച്‌ 25-ന്‌ കുട്ടനാട്ടിലെ നീലമ്പേരൂർ ഗ്രാമത്തിൽ ജനിച്ചു. അച്‌ഛൻഃ പി.എൻ.മാധവൻപിളള. അമ്മഃ കളത്തിൽവീട്ടിൽ ജി.പാർവ്വതിയമ്മ. നീലമ്പേരൂർ ഗവ.പ്രൈമറി സ്‌കൂൾ, ചിങ്ങവനം സെന്റ്‌ തോമസ്‌ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം. ചങ്ങനാശ്ശേരി എൻ.എസ്‌.എസ്‌ കോളജിൽനിന്ന്‌ ഗണിതശാസ്‌ത്രത്തിൽ ബിരുദം. പാലക്കാട്‌ ഗവ.വിക്‌ടോറിയ കോളജിൽനിന്ന്‌ സ്‌റ്റാറ്റിസ്‌റ്റിക്‌സിൽ ബിരുദാനന്തരബിരുദം. കുറച്ചുനാൾ അദ്ധ്യാപകനായിരുന്നതിനുശേഷം സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പിൽ മാർക്കറ്റ്‌ അനലിസ്‌റ്റായി ഔദ്യോഗിക ജീവിതത്തിനു തുടക്കം. സൂര്യനിൽനിന്നൊരാൾ, ചമത, പാഴ്‌ക്കിണർ, മൗസലപർവ്വം, ചിത തുടങ്ങി പന്ത്രണ്ടു കാവ്യസമാഹാരങ്ങളും എട്ട്‌ ബാലസാഹിത്യകൃതികളും ഉൾപ്പെടെ ഇരുപത്തിയാറു ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited