Nov 19 17:07:53 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജി. ശങ്കരപ്പിളള

ജി. ശങ്കരപ്പിളള

1930 ജൂൺ 22-ന്‌ ചിറയിൻകീഴിൽ ജനിച്ചു. കേരള യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ ഒന്നാം റാങ്കോടെ മലയാളം ഓണേഴ്‌സ്‌ പാസ്സായതിനെത്തുടർന്ന്‌ പത്തനംതിട്ട, ഗാന്ധിഗ്രാം, ശാസ്‌താംകോട്ട എന്നിവിടങ്ങളിൽ കോളജുകളിലും കേരള യൂണിവേഴ്‌സിറ്റിയുടെ ലെക്‌സിക്കൻ ഓഫീസിലും ജോലി നോക്കി. പിന്നീട്‌ മൂന്നു വർഷം നാടോടിസാഹിത്യത്തെക്കുറിച്ച്‌ ഇന്ത്യാ ഗവൺമെന്റിന്റെ സ്‌കോളറായി പ്രവർത്തിച്ചു. കേരള സംഗീത നാടക അക്കാദമി ചെയർമാനായിരുന്നു. 1980-ൽ തനതു നാടകവേദിയുമായി ബന്ധപ്പെട്ട്‌ തൃശൂരിൽ രൂപികരിച്ച രംഗചേതനയുടെ രക്ഷാധികാരിയായി. സ്‌നേഹദൂതൻ, പൂജാമുറി, ബന്ദി, ഭരതവാക്യം, പൊയ്‌മുഖങ്ങൾ, ഏകാകി തുടങ്ങി ഒട്ടേറെ കൃതികൾ. കേരളസാഹിത്യ അക്കാദമി, കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്‌. മഹാത്മാഗാന്ധി സർവകലാശാലയുടെ സ്‌കൂൾ ഓഫ്‌ ലെറ്റേഴ്‌സ്‌ വിഭാഗം ഡയറക്‌ടറായിരിക്കെ 1989 ജനുവരി 1-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited