Nov 19 16:34:04 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഉണ്ണിക്കൃഷ്‌ണൻ പുതൂർ

 

By the same author


ഉണ്ണിക്കൃഷ്‌ണൻ പുതൂർ

1933-ൽ തൃശൂർ ജില്ലയിലെ എങ്ങണ്ടിയൂർ ഗ്രാമത്തിൽ ‘ഇല്ലത്ത്‌ അകായിൽ’ എന്ന സ്‌ഥാനപ്പേരുളള പൂതൂർ തറവാട്ടിൽ ജനിച്ചു. വളർന്നത്‌ ഗുരുവായൂരിൽ.

അച്‌ഛൻഃ കല്ലാത്ത്‌ പുളളിപ്പറമ്പിൽ ശങ്കുണ്ണിനായർ. അമ്മഃ പുതൂർ ജാനകി അമ്മ. 1955ൽ ചാവക്കാട്‌ ബോർഡ്‌ ഹൈസ്‌കൂളിൽനിന്ന്‌ എസ്‌എസ്‌.എൽ.സി. ജയിച്ചു. 1950-കളിൽതന്നെ എഴുതിത്തുടങ്ങി. അക്കാലത്ത്‌ അധികവും കവിതകളായിരുന്നു. ആദ്യത്തെ കഥാസമാഹാരം കരയുന്ന കാല്‌പാടുകളുമായി കേരളത്തിലും കേരളത്തിനു വെളിയിലും ഏതാണ്ട്‌ ഒരു വർഷത്തോളം അലഞ്ഞുനടന്നു. 1954 മുതൽ ‘56 വരെ പാലക്കാട്‌ ഗവ.വിക്‌ടോറിയ കോളജിൽ പഠിച്ചെങ്കിലും ബിരുദമെടുക്കാതെ രാഷ്‌ട്രീയ പ്രവർത്തകനായും (സോഷ്യലിസ്‌റ്റ്‌ പ്രസ്‌ഥാനം) തൊഴിലാളി പ്രവർത്തകനായും കഴിഞ്ഞു. 1957-ൽ ഗുരുവായൂർ ദേവസ്വത്തിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു. ’87 ൽ ഗുരുവായൂർ ദേവസ്വം ലൈബ്രറി എസ്‌റ്റാബ്ലിഷ്‌മെന്റിന്റെ വകുപ്പുമേധാവിയായി ഉദ്യോഗത്തിൽനിന്നും വിരമിച്ചു. അറുനൂറോളം കഥകൾ രചിച്ചിട്ടുണ്ട്‌. 29 കഥാസമാഹാരങ്ങളും 15 നോവലുകളും ഒരു കവിതാസമാഹാരവും ജീവചരിത്രവും അനുസ്‌മരണവും ഉൾപ്പെടെ അൻപതിലധികം കൃതികൾ. ബലിക്കല്ല്‌, മനസ്സേ ശാന്തമാകൂ, ആട്ടുകട്ടിൽ, പാവക്കിനാവ്‌, ആനപ്പക, അമൃതമഥനം, നാഴികമണി, വേദനകളും സ്വപ്‌നങ്ങളും, നിദ്രാവിഹീനങ്ങളായ രാവുകൾ, ഡൈലൻ തോമസിന്റെ ഗാനം, സുന്ദരി ചെറ്യേമ്മ, മൃത്യുയാത്ര, നക്ഷത്രക്കുഞ്ഞ്‌, ഗോപുരവെളിച്ചം, മകന്റെ ഭാഗ്യം, കംസൻ, എന്റെ 101 കഥകൾ, കാഴ്‌ചകൾക്കപ്പുറം, എന്നിവയാണ്‌ മുഖ്യകൃതികൾ. ബലിക്കല്ലിന്‌ കേരള സാഹിത്യ അക്കാദമി അവാർഡ്‌ (1968), നാഴികമണിക്ക്‌ (ആത്‌മോപാഖ്യാന നോവൽ) ജി. സ്‌മാരക അവാർഡും എന്റെ നൂറ്റൊന്നു കഥകൾ എന്ന പ്രഥമ സമാഹാരത്തിന്‌ പദ്‌മപ്രഭാ പുരസ്‌കാരവും (1996) ലഭിച്ചു. ഗുരുവായൂർ ദേവസ്വം എംപ്ലോയീസ്‌ അസോസിയേഷന്റെ സ്‌ഥാപകനേതാവ്‌. 12 വർഷം അതിന്റെ സെക്രട്ടറിയായിരുന്നു. ഗുരുവായൂർ സാഹിത്യ സമിതി പ്രസിഡന്റ്‌, ആറുകൊല്ലം തുടർച്ചയായി ഗുരുവായൂർക്ഷേത്ര കലാനിലയം എംപ്ലോയീസ്‌ അസോസിയേഷൻ പ്രസിഡന്റ്‌, 10 വർഷം നഗരസേവാസമിതി സെക്രട്ടറി. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ, നിർവാഹകസമിതി, സംഗീതനാടക അക്കാദമി, സാഹിത്യ പ്രവർത്തക സഹകരണസംഘം ഡയറക്‌ടർ ബോർഡ്‌ (മൂന്നുപ്രാവശ്യം) എന്നിവയിൽ അംഗമായിരുന്നു. രണ്ടു തവണ സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ പ്രസിഡന്റായി. ഗുരുവായൂർ ദേവസ്വം പ്രസിദ്ധപ്പെടുത്തുന്ന‘ഭക്‌തപ്രിയ’ മാസികയ്‌ക്ക്‌ ബീജാവാപം നടത്തുകയും പത്രാധിപസമിതിയിൽ അംഗമായി സേവനമനുഷ്‌ഠിക്കുകയും ചെയ്‌തു. ഭാരതം മുഴുവൻ ചുറ്റിസഞ്ചരിച്ചിട്ടുണ്ട്‌.

ഭാര്യഃ മാരിയിൽ വെളളിത്തേരി തങ്കമണി അമ്മ.

മക്കൾഃ ഷാജു, ബിജു.

വിലാസംഃ

ജാനകീസദനം

ഗുരുവായൂർ 680 101


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited