Nov 16 23:50:18 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രാജു വളളിക്കുന്നം

രാജു വളളിക്കുന്നം

മാവേലിക്കരയ്‌ക്കടുത്ത്‌ ഇലിപ്പക്കുളത്ത്‌ ചെറുവളളി ക്ഷേത്രകളരി കുടുംബത്തിൽ ജനിച്ചു. പിതാവ്‌ഃ മുല്ലോലിൽ കെ.ഗോവിന്ദൻ നായർ. മാതാവ്‌ഃ ജി. ഭവാനിയമ്മ. ആധുനിക ഇംഗ്ലീഷ്‌ കവിതയിലെ ഘടനാവാദാനന്തരതലത്തെക്കുറിച്ച്‌ പി.എച്ച്‌.ഡി. പൂർത്തിയാക്കിയിട്ടുണ്ട്‌. നിരൂപകനും രംഗകലാവിമർശകനും. ഇംഗ്ലീഷ്‌, സ്‌പാനിഷ്‌, ഗ്രീസ്‌, ജർമ്മൻ കവിതകൾ വിവർത്തനം ചെയ്‌തിട്ടുണ്ട്‌. മലയാളകവിതയെ ചരിത്രപരമായി സമീപിച്ചുകൊണ്ടുളള രംഗാവിഷ്‌കാരം ‘കാവ്യചരിത്രഗീതിക’യുടെ സമാഹരണവും സംവിധാനവും നിർവഹിച്ചിട്ടുണ്ട്‌. അരങ്ങത്ത്‌ ഒന്നും സംഭവിക്കുന്നില്ല (നാടകം), ക്ലാസിക്‌ രംഗകലാപഠനം അഭിനയത്തിന്റെ അർത്ഥങ്ങൾ (2001), കാമ്പസ്‌ എഴുത്തുകളുടെ സമാഹാരം കഥയും കവിതയും (2004-എഡിറ്റർ) ഇവ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇപ്പോൾ കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിൽ ജോലി ചെയ്യുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited