Sep 19 15:19:31 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി. ആർ. ഓമനക്കുട്ടൻ

സി. ആർ. ഓമനക്കുട്ടൻ

1943 ഫെബ്രുവരി 13-ന്‌ കോട്ടയത്ത്‌ ജനിച്ചു.

അച്‌ഛൻ ഃ സഖാരാഘവൻ. അമ്മ ഃ പെണ്ണമ്മ

കോട്ടയം നായർസമാജം ഹൈസ്‌കൂൾ, സി.എം.എസ്‌. കോളജ്‌, കൊല്ലം എസ്‌.എൻ. കോളജ്‌, ചങ്ങനാശേരി എസ്‌.ബി. കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയിൽ പത്രപ്രവർത്തനം. നാലു വർഷത്തിലേറെ കേരള സർക്കാരിന്റെ പബ്‌ളിക്‌ റിലേഷൻസ്‌ വകുപ്പിൽ. പിന്നീട്‌ ഗവൺമെന്റ്‌ കോളജുകളിൽ മലയാളം ലക്‌ചറർ. ഏറെക്കാലം എറണാകുളം മഹാരാജാസ്‌ കോളജിൽ. ‘98 മാർച്ചിൽ റിട്ടയർ ചെയ്‌തു. മുപ്പത്തഞ്ചു വർഷമായി കൊച്ചുകഥകളെഴുതുന്നു. ഇരുപതു വർഷമായി ’ദേശാഭിമാനി‘യിൽ നടുക്കോളവും.

ഓമനക്കഥകൾ, ഈഴശിവനും വാരിക്കുന്തവും, അഭിനവശാകുന്തളം, ശവംതീനികൾ, കാല്‌പാട്‌ തുടങ്ങിയവ കൃതികൾ. ഫാദർ ഡെർജിയസ്‌, ഭ്രാന്തന്റെ ഡയറി, കാർമില, തണ്ണീർ തണ്ണീർ എന്നിവ പരിഭാഷകൾ.

ഭാര്യ ഃ ഹേമ. മക്കൾ ഃ അമൽ, അനൂപ.

വിലാസം

തിരുനക്കര,

ലിസി റോഡ്‌

എറണാകുളം -682018


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited