Sep 24 01:52:30 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സുനിൽ ഗംഗോപാദ്ധ്യായ

സുനിൽ ഗംഗോപാദ്ധ്യായ

1934-ൽ ഇന്ത്യാ വിഭജനത്തോടെ കിഴക്കൻ പാക്കിസ്‌ഥാനിൽ (ഇന്നത്തെ ബംഗ്ലാദേശ്‌) പെട്ടുപോയ ഒരു ഗ്രാമത്തിൽ ജനിച്ചു. വീട്‌ നഷ്‌ടപ്പെട്ട കുടുംബം കൽക്കത്തയിൽ അഭയം തേടി. അദ്ധ്യാപകനായ പിതാവ്‌ നേരത്തെ മരിച്ചു. കുടുംബം പുലർത്താൻ കുട്ടിക്കാലത്ത്‌ അനവധി ജോലികളിൽ ഏർപ്പെടുകയുണ്ടായി. ബംഗാളിൽ യുവകവികളെ പങ്കെടുപ്പിച്ചുകൊണ്ട്‌ ‘കൃത്തിബാസ്‌’ എന്നൊരു കവിതാമാസിക ആരംഭിച്ചു. 25 വർഷം പ്രസിദ്ധപ്പെടുത്തിയ അതിന്റെ പ്രസാധൗകനും പത്രാധിപരുമായിരുന്നു. അമേരിക്കയിലെ ലോവ സർവകലാശാലയിൽനിന്ന്‌ സ്‌കോളർഷിപ്പ്‌ ലഭിച്ചതിനെത്തുടർന്ന്‌ 1963-ൽ സാർവദേശിയ എഴുത്തുകാരുടെ പ്രോഗ്രാമിന്‌ ചേർന്നു. സോവിയറ്റ്‌ യൂനിയൻ, ബൽജിയം, ഈജിപ്‌റ്റ്‌, കെനിയ, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങളിൽ വിവിധ കവിസമ്മേളനങ്ങളിലും സെമിനാറുകളിലും പങ്കെടുത്തു. 15 കവിതാസമാഹാരങ്ങളും ഇരുപതിലധികം നോവലുകളും പ്രസിദ്ധപ്പെടുത്തി. ബാലസാഹിത്യം രചിച്ചിട്ടുണ്ട്‌. അരണ്യേർ ദിൻ രാത്ത്‌, പ്രതിദ്വന്ദി എന്നീ നോവലുകൾ സത്യജിത്‌റേ സിനിമയാക്കി. ഒരു ചെറുകഥ മൃണാൾസെന്നും. ബങ്കിം അവാർഡും സാഹിത്യഅക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്‌. 1979-ൽ ദേശിയ കവിയായി നോമിനേറ്റ്‌ ചെയ്‌തു. മിക്കവാറും എല്ലാ ഇന്ത്യൻ ഭാഷകളിലും കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. അർജ്ജുൻ എന്ന നോവൽ പെൻഗ്വിൻ പ്രസിദ്ധപ്പെടുത്തി. ആനന്ദബസാർ ഗ്രൂപ്പിൽപെട്ട ‘ദേശ്‌’ എന്ന പ്രസിദ്ധ ബംഗാളി വാരികയുടെ അസോഷ്യേറ്റ്‌ എഡിറ്ററാണ്‌ ഇപ്പോൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited