Sep 26 02:48:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വിജയൻ പുരവൂർ

 

By the same author


വിജയൻ പുരവൂർ

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴിലെ പുരവൂരിൽ 1957 ജൂൺ 25-ന്‌ ജനിച്ചു. അച്‌ഛൻ പരേതനായ പി. നീലകണ്‌ഠപിളള. അമ്മ ആർ. ഗോമതിയമ്മ. കൂന്തളളൂർ ഗവൺമെന്റ്‌ ഹൈസ്‌കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം സുൽത്താനേറ്റ്‌ ഓഫ്‌ ഒമാനിലെ സലാലയിൽ ജോലി തേടിപ്പോയി. പതിനാറ്‌ വർഷത്തോളം സലാലയിലെ ധിരാജ്‌ലാൽ മോഹൻലാൽ ആൻഡ്‌ കമ്പനിയിൽ ജോലി നോക്കി.

ആദ്യകഥ വെളിച്ചം കണ്ടത്‌ 1973-ൽ. മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ അമ്പതിലേറെ കഥകളും ലേഖനങ്ങളും ആറ്‌ നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഒരു പത്രത്തിൽ ‘ലൈഫ്‌ സ്‌കെച്ചുകൾ’ എന്നൊരു കോളം കൈകാര്യം ചെയ്‌തിരുന്നു. ആകാശവാണി നിലയങ്ങളിലൂടെ നിരവധി റേഡിയോ നാടകങ്ങൾ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്‌. സൂര്യവലയം (നാടകം), ഇടവേളയ്‌ക്കുശേഷം (കഥാസമാഹാരം) എന്നിവയാണ്‌ മറ്റ്‌ പുസ്‌തകങ്ങൾ. ഗൾഫിലെ സാഹിത്യപ്രവർത്തനത്തിന്‌ സലാലയിലെ ‘ഫിനിക്‌സ്‌ ഓർക്കസ്‌ട്ര’ പ്രത്യേക ബഹുമതി നല്‌കി ആദരിച്ചിട്ടുണ്ട്‌.

ഭാര്യഃ അനിത. മകൻഃ വിനീത്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited