Nov 21 02:52:44 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇ. ഹരികുമാർ

ഇ. ഹരികുമാർ

ഇ. ഹരികുമാർ

1943 ജൂലൈ 13ന്‌ പൊന്നാനിയിൽ ജനിച്ചു. അച്‌ഛൻഃ ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മഃ ഇ. ജാനകിയമ്മ.

പൊന്നാനി ന്യൂ എൽ.പി.സ്‌കൂൾ, എ.വി. ഹൈസ്‌കൂൾ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. കൽക്കത്ത യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ ബി.എ.ബിരുദം. 1960 മുതൽ കൽക്കത്ത, ഡൽഹി, ബോംബെ എന്നീ നഗരങ്ങളിൽ ജോലി ചെയ്‌തു. 1983ൽ വിരമിച്ചു. ഇപ്പോൾ കമ്പ്യൂട്ടർ ടൈപ്പ്‌ സെറ്റിങ്ങ്‌, പുസ്‌തകപ്രസിദ്ധീകരണം എന്നീ മേഖലകളിൽ പ്രവർത്തിച്ചുവരുന്നു. 1962ൽ ആദ്യകഥ, മലയുളള രാത്രിയിൽ പുറത്തുവന്നു. ആദ്യസമാഹാരം കൂറകൾ 1972ൽ പ്രസിദ്ധപ്പെടുത്തി. ദിനോസറിന്റെ കുട്ടി എന്ന സമാഹാരത്തിന്‌ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും (1988) പച്ചപ്പയ്യിനെ പിടിക്കാൻ എന്ന ചെറുകഥയ്‌ക്ക്‌ ഏറ്റവും നല്ല ചെറുകഥയ്‌ക്കുളള പത്‌മരാജൻ പുരസ്‌കാരവും (1997) സൂക്ഷിച്ചുവച്ച മയിൽപീലി എന്ന സമാഹാരത്തിന്‌ നാലപ്പാടൻ പുരസ്‌കാരവും (1998) ലഭിച്ചു. വൃഷഭത്തിന്റെ കണ്ണ്‌, കുങ്കുമം വിതറിയ വഴികൾ, കാനഡയിൽനിന്നൊരു രാജകുമാരി, ശ്രീപാർവ്വതിയുടെ പാദം, ദൂരെ ഒരു നഗരത്തിൽ (കഥകൾ), ഉറങ്ങുന്ന സർപ്പങ്ങൾ, ആസക്‌തിയുടെ അഗ്‌നിനാളങ്ങൾ, ഒരു കുടുംബപുരാണം, എഞ്ചിൻ ഡ്രൈവറെ സ്‌നേഹിച്ച പെൺകുട്ടി (നോവൽ) എന്നിവയാണ്‌ ഇതര കൃതികൾ.

ഭാര്യഃ ലളിത. മകൻഃ അജയൻ.

വിലാസംഃ

404, ഗോവിന്ദ്‌ അപ്പാർട്‌മെന്റ്‌സ്‌

കളത്തിപ്പറമ്പിൽ റോഡ്‌

കൊച്ചി - 682 016


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited