Sep 24 13:12:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.ജി. ശശിഭൂഷൺ

 


എം.ജി. ശശിഭൂഷൺ

1951 ജനുവരി ഒന്നിന്‌ ജനിച്ചു. ചരിത്രഗവേഷകനും കലാനിരൂപകനും അദ്ധ്യാപകനും. പ്രൊഫ.എസ്‌.ഗുപ്‌തൻനായരുടെ മകൻ. മലയാള മനോരമ, മാതൃഭൂമി ദിനപത്രങ്ങളിൽ സബ്‌ എഡിറ്ററായും 18 വർഷം കോളേജ്‌ അദ്ധ്യാപകനായും സേവനമനുഷ്‌ഠിച്ചു. മുന്നൂറോളം ക്ഷേത്രങ്ങളിലെ ചുവർചിത്രങ്ങളെയും ശില്‌പങ്ങളെയും കുറിച്ചും കേരളത്തിലെ സർപ്പക്കളങ്ങൾ, കളമെഴുത്തുപാട്ടുകൾ എന്നിവയെക്കുറിച്ചും പഠനം നടത്തി. കേരളത്തിലെ വാസ്‌തുവിദ്യ, ചുവർചിത്രങ്ങൾ ഇവ ആധാരമാക്കി ഡോക്യുമെന്ററികളും നിർമ്മിച്ചിട്ടുണ്ട്‌. ഉറവുകൾ, കേരളത്തിലെ ചുവർചിത്രങ്ങൾ, ഗംഗ മുതൽ കാവേരിവരെ എന്നിവ കൃതികൾ. കേരള സർക്കാരിനുവേണ്ടി മ്യൂറൽസ്‌ ഒഫ്‌ കേരള എന്ന മോണോഗ്രാഫ്‌ പ്രസിദ്ധപ്പെടുത്തി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited