Sep 24 14:40:04 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. സി.ജെ.റോയ്‌

ഡോ. സി.ജെ.റോയ്‌

കോട്ടയം പുതുപ്പളളി ചാത്തമ്പടത്തു ജോസഫ്‌ ഏബ്രഹാമിന്റെയും മറിയാമ്മയുടെയും മകനായി 1935 ജൂലൈ 13-നു ജനനം. പുതുപ്പളളിയിലും കോട്ടയത്തുമായി പ്രാഥമിക വിദ്യാഭ്യാസം. ആലുവ യു.സി. കോളേജിൽനിന്നും സസ്യശാസ്‌ത്രത്തിൽ ബിരുദം. ചങ്ങനാശ്ശേരി എസ്‌.ബി. കോളേജിൽനിന്നും മലയാളത്തിൽ മാസ്‌റ്റർ ബിരുദം. കേരള സർവ്വകലാശാല ഭാഷാശാസ്‌ത്രവകുപ്പിൽനിന്നും ഭാഷാശാസ്‌ത്രത്തിൽ മാസ്‌റ്റർ ബിരുദവും പി.എച്ച്‌.ഡിയും.

1957-ൽ കോട്ടയം പൈകടാസ്‌ ട്യൂട്ടോറിയൽ കോളേജിൽ അദ്ധ്യാപകനും മലയാള മനോരമയിൽ പത്രപ്രവർത്തകനുമായി ഔദ്യോഗികജീവിതം ആരംഭിച്ചു. പുതിയ മുഖങ്ങൾ, ഭൂമിയുടെ ഗന്ധം, ഭാവുകത്വത്തിന്റെ പാതയിൽ, ഭാഷാദർശനം, കണ്ടത്തിൽ വറുഗീസ്‌ മാപ്പിള, കേരളപാണിനീയം (ഇംഗ്ലീഷ്‌ പരിഭാഷ) തുടങ്ങിയവയുടെയും നിരവധി ലേഖനങ്ങളുടെയും കർത്താവ്‌. 1996-ൽ മികച്ച ഭാഷാശാസ്‌ത്രഗ്രന്ഥത്തിനു പ്രൊഫ. സി.എൽ.ആന്റണി അവാർഡും 2004-ൽ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്‌ക്കു റീമാ അവാർഡും ലഭിച്ചു.

വിലാസംഃ അനുഗ്രഹ, പുതുപ്പളളി, കോട്ടയം - 686 011.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited