Nov 17 23:31:09 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.സി.കെ. ചന്ദ്രശേഖരൻ നായർ

ഡോ.സി.കെ. ചന്ദ്രശേഖരൻ നായർ

1932 നവംബർ 3-ന്‌ ചേർത്തലയിലെ ചേന്നംപളളിപ്പുറത്തു ജനിച്ചു. അച്ഛൻഃ ചോനപ്പളളിൽ കുഞ്ഞൻപണിക്കർ. അമ്മഃ മാന്താനത്ത്‌ കുഞ്ഞിക്കുട്ടി അമ്മ. 1951-ൽ വൈക്കം ഗവ.ഹൈസ്‌കൂളിൽനിന്ന്‌ ഇ.എസ്‌.എൽ.സി. പാസായതോടെ ഔപചാരികവിദ്യാഭ്യാസം അവസാനിച്ചു. 1960-ൽ കേരള സർവകലാശാലയിൽനിന്ന്‌ മലയാളത്തിൽ എം.എ.പരീക്ഷ റാങ്കോടെ ജയിച്ചു. തുടർന്ന്‌ ഹിന്ദി, ഇംഗ്ലീഷ്‌ ഭാഷകളിൽ എം.എ. ബിരുദവും ബി.എഡ്‌. ഡിഗ്രിയും നേടി. 1981-ൽ കേരള സർവകലാശാലയിൽനിന്ന്‌ ഡോക്‌ടറേറ്റ്‌. സർക്കാർ സ്‌കൂളുകളിലും സൈനിക്‌ സ്‌കൂൾ (കഴക്കൂട്ടം), നവോദയവിദ്യാലയം (ഇടുക്കി) എന്നിവിടങ്ങളിലുമായി 45-ഓളം വർഷത്തെ അദ്ധ്യാപനവൃത്തി. 1992-ൽ ജോലിയിൽനിന്നും വിരമിച്ചു. നോവൽ, കഥ, ബാലസാഹിത്യം, സാഹിത്യനിരൂപണം, ഭാഷാശാസ്‌ത്രം, ഹൈന്ദവദർശനം എന്നീ വിഭാഗങ്ങളിലായി മുപ്പതോളം ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited