വി.ടി. നന്ദകുമാർ
1925 ജനുവരി 27-ന് കൊടുങ്ങല്ലൂരിൽ ജനിച്ചു. ‘യാത്ര’ വാരികയുടെ പത്രാധിപരായിരുന്നു. നോവൽ, നാടകം, കഥ തുടങ്ങിയവ രചിച്ചു. രക്തമില്ലാത്ത മനുഷ്യൻ, ദൈവത്തിന്റെ മരണം, നാളത്തെ മഴവില്ല്, രണ്ടു പെൺകുട്ടികൾ, ചാട്ടയും മാലയും, എന്റെ കർണൻ തുടങ്ങിയവ പ്രധാന കൃതികൾ. 2000 ഏപ്രിൽ 30-ന് അന്തരിച്ചു.