Nov 19 06:41:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശ്രീകുമാരി രാമചന്ദ്രൻ

 

By the same author


ശ്രീകുമാരി രാമചന്ദ്രൻ

1950 മെയ്‌ 17-​‍ാം തീയതി വടവട്ടത്തു പ്രഭാകരമേനോന്റെയും കുറുപ്പത്തു സീതാദേവിയുടെയും മകളായി മട്ടാഞ്ചേരിയിൽ ജനിച്ചു. മട്ടാഞ്ചേരി ടി.ഡി. ഹൈസ്‌കൂൾ, ഗവ.ഗേൾസ്‌ ഹൈസ്‌കൂൾ, എറണാകുളം മഹാരാജാസ്‌ കോളേജ്‌ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. സംസ്ഥാന സ്‌കൂൾ യുവജനോത്സവങ്ങളിൽ നൃത്തം, സംഗീതം എന്നിവയിൽ ഒന്നാംസ്ഥാനം. നൂറോളം ചെറുകഥകൾ, എഴുപത്തഞ്ചിലേറെ ലേഖനങ്ങൾ, പന്ത്രണ്ടു ലളിതഗാനങ്ങൾ എന്നിവ രചിച്ചു. നിർമ്മാല്യം, പരിത്രാണം, തായ്‌വേര്‌, കാലമേ മാപ്പുതരൂ, നക്ഷത്രങ്ങൾക്കു നിറമുണ്ടോ, സപ്‌തസ്വരങ്ങൾ, വിധവകളുടെ ഗ്രാമം എന്നിവയാണ്‌ പുസ്‌തകങ്ങൾ. കഥകൾ ഒറിയാ, തമിഴ്‌, ഇംഗ്ലീഷ്‌ ഭാഷകളിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ആകാശവാണി, ദൂരദർശൻ മാധ്യമങ്ങളിൽ ഗായികയാണ്‌. ദൂരദർശനുവേണ്ടി വനിതാപ്രോഗ്രാം, മ്യൂസിക്‌ പ്രോഗ്രാം, ബിസിനസ്‌ പ്രോഗ്രാം തുടങ്ങിയവ നിർമ്മിച്ചിട്ടുണ്ട്‌. കൃഷ്‌ണസുധ, മധുരിമ എന്നിവയാണു സംഗീത ആൽബങ്ങൾ.

ഭർത്താവ്‌ ഃ അഡ്വ.സി.രാമചന്ദ്രമേനോൻ, മക്കൾഃ രഘു, മോഹൻ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited