Sep 25 02:47:29 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വൈക്കം ചന്ദ്രശേഖരൻനായർ

വൈക്കം ചന്ദ്രശേഖരൻനായർ

നോവലിസ്‌റ്റ്‌, നാടകകൃത്ത്‌, പത്രപ്രവർത്തകൻ, പ്രഭാഷകൻ എന്നീ നിലകളിൽ പ്രസിദ്ധനായ വൈക്കം 1928-ൽ ജനിച്ചു. കോട്ടയം സി.എം.എസ്‌. കോളജിൽ പഠിക്കുമ്പോൾ രാഷ്‌ട്രീയ പ്രവർത്തകനായി; പഠനം തുടർന്നില്ല. പത്രപ്രവർത്തനരംഗത്തിറങ്ങി. കേരളഭൂഷണം, മലയാളമനോരമ, പൗരപ്രഭ, കേരളം, ജനയുഗം, കൗമുദി, ചിത്രകാർത്തിക, കുങ്കുമം, കുമാരി തുടങ്ങിയ ആനുകാലികങ്ങളിൽ പ്രവർത്തിച്ചു. കമ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ സാഹിത്യ-സാംസ്‌കാരിക വിഭാഗത്തിൽ സജീവ പ്രവർത്തകനായി. ജനയുഗം പത്രത്തിന്റെയും വാരികയുടെയും ആരംഭപ്രവർത്തകരിൽ ഒരാൾ. കേരള സംഗീത നാടക അക്കാദമി ചെയർമാൻ (1978-‘81). വേദേതിഹാസങ്ങളുൾപ്പെടെ ഭാരതീയദർശനങ്ങളിലും പാശ്‌ചാത്യ ദർശനങ്ങളിലും നിരന്തരപഠനം നടത്തിയിട്ടുളള വൈക്കം ദർശനം, സംഗീതം, ചിത്രകല, അഭിനയം ഇവയിലും തല്‌പരനാണ്‌. നല്ല ചിത്രകാരനുമാണ്‌. പ്രധാന കൃതികൾഃ നഖങ്ങൾ, പഞ്ചവൻകാട്‌, സ്വാതിതിരുനാൾ, മാധവിക്കുട്ടി, നീലക്കടമ്പ്‌, പൂർണകുംഭം (നോവൽ), ഡോക്‌ടർ, കുറ്റവും ശിക്ഷയും, ഉദ്യോഗപർവം, ജാതുഗൃഹം(നാടകം), അനുഭവങ്ങളെ നന്ദി (2 വാല്യം-ആത്‌മകഥാപരമായ ലേഖനങ്ങൾ).

വിവാഹിതൻഃ ഏഴു കുട്ടികളുടെ പിതാവും.

വിലാസംഃ

ആയില്യം

ഹൗസ്‌ നമ്പർ 9, ശാന്തിനഗർ (വഴി)

ശ്രീകാര്യം

തിരുവനന്തപുരം -695 017


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited