Nov 20 17:47:49 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.സി.സെബാസ്‌റ്റ്യൻ

 

By the same author


കെ.സി.സെബാസ്‌റ്റ്യൻ

മഞ്ഞളി ഫിലോമിനയുടെയും, കോളരിക്കൽ ചാണ്ടിയുടെയും മകനായി എറണാകുളത്ത്‌ വടുതലയിൽ ജനിച്ചു. 1977-82 കാലത്ത്‌ മാർക്‌സിസ്‌റ്റ്‌-ലെനിനിസ്‌റ്റ്‌ പാർട്ടിയിൽ സജീവ പ്രവർത്തകനായിരുന്നു. തുടർന്ന്‌ മറ്റു ചില ബഹുജന സംഘടനകളുമായി ബന്ധപ്പെട്ട്‌ പൊതുപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്‌. സമീക്ഷയിൽ ചീഫ്‌ സബ്‌ എഡിറ്ററായിരുന്നു. 1979-മുതൽ മാധ്യമങ്ങളിൽ ലേഖനങ്ങൾ, യാത്രാവിവരണങ്ങൾ, കഥകൾ, കവിതകൾ എഴുതുന്നു. ആകാശവാണികളിലും ദൂരദർശനിലും പരിപാടികൾ അവതരിപ്പിച്ചു. നാടകങ്ങൾ എഴുതി സംവിധാനം ചെയ്യുകയുമുണ്ടായി. ‘സാഞ്ചി’-യാത്രാവിവരണം, പരസ്‌പരം പ്രണയിക്കുന്ന സ്‌ത്രീകൾ-പഠനം, കാലത്തിന്റെ നേർരേഖകൾ-ലേഖനങ്ങൾ എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. ഒഡേസാ മൂവീസിൽ സജീവപ്രവർത്തകനായിരുന്നു. ജോൺ അബ്രഹാമിനോടൊപ്പം ‘അമ്മ അറിയാൻ’ എന്ന ചലച്ചിത്രത്തിനുവേണ്ടിയും ഡോക്യുമെന്ററി രംഗത്തും പ്രവർത്തിക്കുകയുണ്ടായി. നിരവധി നിശ്ചലചിത്രങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു. ഇന്ത്യ മുഴുവനും, ചൈന, പാക്കിസ്ഥാൻ, ബംഗ്ലാദേശ്‌, ബർമ, ഭൂട്ടാൻ എന്നീ അയൽനാടുകളുടെ അതിർത്തികളിലും, നേപ്പാൾ, യെമൻ, എരിത്രിയ (ആഫ്രിക്ക) എന്നീ വിദേശരാജ്യങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്‌. അക്കാദമിക്‌ പഠനംഃ എം.എ. (സൊസ്യോളജി).

ജീവിത പങ്കാളി ഃ സാലി. മകൾ - കണ്ണകി.

വിലാസംഃ കോളരിക്കൽ, കൊച്ചി - 682 023. ഫോൺ ഃ 0484-2436894.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited