Sep 23 17:24:18 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തോപ്പിൽ രാമചന്ദ്രൻപിളള

 

By the same author


തോപ്പിൽ രാമചന്ദ്രൻപിളള

1939-ൽ കായംകുളത്ത്‌ പേരൂർ തറവാട്ടിൽ ജനിച്ചു. അച്‌ഛൻ കരിപ്പുഴ പരമേശ്വരത്ത്‌ മാധവൻപിളള. അമ്മ പേരൂർ ഗൗരിക്കുട്ടിയമ്മ. തിരുവനന്തപുരം ഇന്റർ മീഡിയറ്റ്‌ കോളേജ്‌, കൊല്ലം എസ്‌.എൻ.കോളേജ്‌, ആലപ്പുഴ എസ്‌.ഡി. കോളേജ്‌ എന്നിവിടങ്ങളിലായി കലാശാലാ വിദ്യാഭ്യാസം പൂർത്തിയാക്കി. വിദ്യാർത്ഥി ജീവിതകാലത്തുതന്നെ രാഷ്‌ട്രീയത്തിൽ ആകൃഷ്‌ടനായി. എസ്‌.ഡി. കോളേജ്‌ യൂണിയൻ ചെയർമാനായിരുന്നു. 1957ൽ കേരള യൂണിവേഴ്‌സിറ്റിയുടെ പ്രതിനിധി സംഘത്തിൽ അംഗമായി അഖിലേന്ത്യാ പര്യടനം നടത്തി. വിദ്യാർത്ഥി രാഷ്‌ട്രീയത്തിൽനിന്ന്‌ സജീവരാഷ്‌ട്രീയത്തിലേക്ക്‌ കടന്നു. കമ്യൂണിസ്‌റ്റ്‌ പാർട്ടി വിഭജനകാലത്ത്‌ മാർക്‌സിസ്‌റ്റ്‌ പാർട്ടിയിൽ എത്തി. പത്ത്‌ സംവത്സരങ്ങൾ സജീവരാഷ്‌ട്രീയരംഗത്ത്‌. ഇക്കാലത്ത്‌ നിരവധി തവണ ജയിൽവാസമനുഷ്‌ഠിക്കേണ്ടിവന്നു. തീഹാർ സെൻട്രൽ ജയിലിലും തടവുകാരനായി കഴിയേണ്ടിവന്നിട്ടുണ്ട്‌. സജീവരാഷ്‌ട്രീയത്തിൽനിന്ന്‌ പത്രപ്രവർത്തനത്തിലേക്ക്‌ കടന്നു. ‘കേരളശബ്‌ദം’, ‘മലയാളനാട്‌’ തുടങ്ങി ഒട്ടേറെ പ്രശസ്‌തവാരികകളുടെ മുഖ്യപത്രാധിപരായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.

കലാശാലവിദ്യാഭ്യാസകാലത്തുതന്നെ ചെറുകഥകൾ എഴുതി ശ്രദ്ധിക്കപ്പെട്ടുവെങ്കിലും നോവലാണ്‌ സ്വന്തം നിലപാടുതറയെന്നറിഞ്ഞ്‌ ആ രംഗത്ത്‌ കൂടുതൽ ശ്രദ്ധിച്ചു.

‘കുങ്കുമം’ വാരികയിൽ പ്രസിദ്ധീകരിച്ച ‘വിഷാദസന്ധ്യകൾ വീണ്ടും’ ആണ്‌ ആദ്യനോവൽ. തുടർന്ന്‌ ‘സർപ്പങ്ങൾ മയങ്ങുന്ന താഴ്‌വര’, ‘രണ്ടു മുഖങ്ങൾ ഒരു മനസ്സ്‌’, ‘കൽവിളക്ക്‌’, ‘അമ്മിണിക്കുട്ടി’, ‘ശംഖു വീണുടയുന്നു’, ‘കാദംബരി’ (വേണാട്ടുസിംഹം), ചൈത്രപൗർണ്ണമി‘ എന്നീ നോവലുകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു.

’അണിയാത്ത വളകൾ‘ എന്ന ചലച്ചിത്രത്തിന്‌ കഥയെഴുതി. ’രാധ എന്ന പെൺകുട്ടി‘യിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചു. ’നിന്റെ രാജ്യം വരേണമേ‘ എന്ന ഡോക്യുമെന്ററിഫിലിം തിരക്കഥയെഴുതി സംവിധാനം ചെയ്‌തു. ഭാര്യയും നാല്‌ മക്കളുമുണ്ട്‌.

വിലാസം

തോപ്പിൽ രാമചന്ദ്രൻപിളള

’റോസ്‌ ഹൗസ്‌‘

ഏലൂർ ഈസ്‌റ്റ്‌

ഉദ്യോഗമണ്ഡൽ-683501


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited