Sep 20 13:31:32 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പൊക്കുടൻ

പൊക്കുടൻ

1937-ൽ അരിങ്ങളേയൻ ഗോവിന്ദൻ പറോട്ടിയുടെയും കല്ലേൻ വെളളച്ചിയുടെയും മൂന്നാമത്തെ മകനായി കണ്ണൂർ ജില്ലയിൽ ഏഴോം പഞ്ചായത്തിലെ എടക്കീൽതറയിൽ ജനിച്ചു. രണ്ടാം ക്ലാസുവരെ പഠനം. പതിനെട്ടാം വയസ്സിൽ അവിഭക്തകമ്മ്യൂണിസ്‌റ്റ്‌ പാർട്ടിയിലെ പ്രവർത്തകനായി. പാർട്ടി പിളർന്നപ്പോൾ സി.പി.ഐ. ൽ ചേർന്നു. കർഷകസമരങ്ങളിൽ പങ്കെടുത്തതിന്‌ ജയിൽവാസം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്‌. 1968-69-ലെ ഏഴോം കർഷകത്തൊഴിലാളി സമരം സംഘർഷഭരിതമാകവേ ജന്മിമാരുടെ ഒരു വാടകക്കൊലയാളി മരിച്ച സംഭവത്തിൽ പ്രതിയായി റിമാന്റിലും ഒളിവിലും കഴിഞ്ഞിട്ടുണ്ട്‌. പിന്നീട്‌ സജീവ രാഷ്‌ട്രീയം ഉപേക്ഷിച്ച്‌ പരിസ്ഥിതിപ്രവർത്തനത്തിൽ ശ്രദ്ധയൂന്നി. ആയിരക്കണക്കിന്‌ കണ്ടൽച്ചെടികൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്‌. 2001-ൽ പി.വി.തമ്പി എൻവിറോൺമെന്റ്‌ അവാർഡ്‌, വേൾഡ്‌ വിഷൻ കേരള ഘടകം സ്‌കൂൾ ഒഫ്‌ മോറൽ എഡ്യുക്കേഷൻ പ്രത്യേക പുരസ്‌കാരം, ആലുവ പരിസ്ഥിതി സംഘത്തിന്റെ 2003-ലെ ഭൂമി മിത്ര അവാർഡ്‌ എന്നിവ നേടിയിട്ടുണ്ട്‌. ഇപ്പോൾ ഏഴോം പഞ്ചായത്തിലെ മുട്ടുകണ്ടിയിൽ താമസം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited