Sep 21 07:18:21 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ചന്ദ്രൻ പുറക്കാട്‌

 

By the same author


ചന്ദ്രൻ പുറക്കാട്‌

അമ്പലപ്പുഴ താലൂക്കിലെ പുറക്കാട്‌ വില്ലേജിൽ 1937 ഡിസംബർ 5-ന്‌ ജനനം. അച്‌ഛൻഃ ഇടയില വീട്ടിൽ ഇ.കെ.ഇളയകൊച്ച്‌. അമ്മഃ പനന്താനത്ത്‌ സി.ചിന്നമ്മ. അമ്പലപ്പുഴ ഇ.എം.സ്‌കൂൾ, ഗവ.ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഗവ. സർവ്വീസിൽ ഹെൽത്ത്‌ ഇൻസ്‌പെക്‌ടറായി വിരമിച്ചു. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കഥ, കവിത, ലേഖനങ്ങൾ എന്നിവ എഴുതുന്നു. റേഡിയോയിലും ദൂരദർശനിലും പരിപാടികൾ അവതരിപ്പിക്കാറുണ്ട്‌. പ്രധാന റേഡിയോ നാടകങ്ങൾഃ അഭയാർത്ഥികൾ, അഭ്യസ്‌തവിദ്യർ, കെണി, ഓണംബമ്പർ, നെയ്‌ത്തിരികൾ, ഓണം വന്നു, മഹാബലി, മായാദാസൻ, ദിലീപൻ. ചിത്രീകരണങ്ങൾഃ ശ്രീനാരായണഗുരു, ഇന്ത്യയുടെ രാജീവ്‌, രാമകൃഷ്‌ണപരമഹംസൻ, പ്രിയദർശിനി. ചരിത്രവും ഐതിഹ്യവുംഃ വെളിയിൽക്കാവിലെ ശ്രീദുർഗ്ഗ. ദൂരദർശൻ ചിത്രീകരണംഃ ഡോ.ഹെർമൻ ഗുണ്ടർട്ട്‌, സംഗീതസംവിധായകൻ കെ.രാഘവന്റെ സംഭാവനകൾ, ഇടപ്പളളിയിലെ മോഡേൺ ബ്രഡ്‌ ഫാക്‌ടറി (സ്‌ക്രിപ്‌റ്റ്‌). റേഡിയോ, ടി.വി. എന്നിവയിൽ 150-ൽ പരം ലളിതഗാനങ്ങൾ എഴുതി അവതരിപ്പിച്ചു. ഇപ്പോൾ അമ്പലപ്പുഴ സന്ദർശൻ കഥകളി വിദ്യാലയം സെക്രട്ടറി.

ഭാര്യഃ സി.എൻ.രാഗിണി. മക്കൾഃ സിന്ധു, സന്ധ്യ.

വിലാസംഃ ഇടയിലവീട്‌, പുന്നപ്ര പി.ഒ., ആലപ്പുഴ - 4. ഫോൺ ഃ 0477 2287525.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited