Sep 21 06:31:26 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സതീഷ്‌ കെ.സതീഷ്‌

സതീഷ്‌ കെ.സതീഷ്‌

കോഴിക്കോട്‌ എരഞ്ഞിപ്പാലത്ത്‌ ജനനം. ഇരുപത്‌ വർഷത്തോളമായി നാടകരംഗത്ത്‌ സജീവ സാന്നിധ്യം. മികച്ച നാടകാവതരണങ്ങളിലൂടെ ശ്രദ്ധേയമായ കോഴിക്കോട്‌ കാഴ്‌ച തിയേറ്റർ ഗ്രൂപ്പിന്റെ സ്ഥാപകാംഗം. മികച്ച നാടകരചനക്കുളള ബഹറിൻ കേരള ആർട്‌സ്‌ സെന്റർ അവാർഡ്‌, കലാഷാർജ അവാർഡ്‌, ചെറുകാട്‌ അവാർഡ്‌, ശക്തി അവാർഡ്‌ തുടങ്ങിയ ധാരാളം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. നാടകങ്ങളോടൊപ്പം കഥകളും എഴുതാറുണ്ട്‌. ടി.വി., സിനിമ തുടങ്ങിയ ദൃശ്യമാധ്യമങ്ങൾക്കായി രചനയും, സംവിധാനവും. അടുത്തിടെ കൊച്ചിൻ മാസ്‌ക്കിന്‌ വേണ്ടി അരുന്ധതീ റോയിയുടെ പ്രശസ്‌ത നോവലായ ‘ദി ഗോഡ്‌ ഓഫ്‌ സ്‌മോൾ തിങ്ങ്‌സ്‌’നെ അവലംബിച്ച്‌ കൊച്ചുസ്വപ്‌നങ്ങളുടെ തമ്പുരാൻ എന്ന രചിതപാഠം. പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾഃ നാടകംഃ കറുത്ത പക്ഷിയുടെ പാട്ട്‌, പദപ്രശ്‌നങ്ങൾക്കിടയിൽ അവളും അയാളും, മുത്തശ്ശികഥ, റോസ്‌മേരി പറയാനിരുന്നത്‌, ഇലകൾ മഞ്ഞ പൂക്കൾ പച്ച. നോവൽഃ ചെറിയ ചെറിയ മഴസ്‌പർശങ്ങൾ, മഴവില്ലിന്റെ മനസ്സ്‌, ചിറക്‌. എഡിറ്റർഃ നാടകകാലം, വായനയുടെ രസതന്ത്രം, തിയേറ്റർ ടെക്‌സ്‌റ്റ്‌, യുവജനോത്സവ നാടകങ്ങൾ. ഇപ്പോൾ കോഴിക്കോട്‌ മേധാ ബുക്‌സിന്റെ എഡിറ്റർ ഇൻ ചാർജായി ജോലി നോക്കുന്നു.

ഭാര്യ ഃ വിനീത. മക്കൾഃ ആദിത്ത്‌, അഥീന.

വിലാസംഃ കെങ്കയിൽ. പി.ഒ.ആർട്‌സ്‌ കോളേജ്‌, കോഴിക്കോട്‌ - 673 018.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited