Sep 19 20:53:14 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി.എ.റസാക്ക്‌

 

By the same author


ടി.എ.റസാക്ക്‌

1958 ഏപ്രിൽ 25-ന്‌ മലപ്പുറം ജില്ലയിലെ കുണ്ടോട്ടി-തുറക്കലിൽ ജനനം. പിതാവ്‌ഃ ടി.എ.ബാപ്പു. മാതാവ്‌ഃ വാഴയിൽ ഖദീജ. കൊളത്തൂർ എ.എം.എൽ.പി.സ്‌കൂൾ, കൊണ്ടോട്ടി ഗവ.ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. എട്ടാം ക്ലാസുമുതൽ നാടകപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നിരവധി ഏകാങ്കനാടകങ്ങളുടെ രചന, സംവിധാനം നിർവ്വഹിച്ചു. വര എന്ന സമാന്തര പ്രസിദ്ധീകരണത്തിന്‌ തുടക്കം കുറിച്ചു. കെ.എസ്‌.ആർ.ടി.സിയിൽ ഗുമസ്‌തനായിരുന്നു. എ.ടി. അബുവിന്റെ ധ്വനിയിൽ സഹസംവിധായകനായി സിനിമാരംഗത്ത്‌ പ്രവേശിച്ചു. ആദ്യതിരക്കഥ ജി.എസ്‌.വിജയൻ സംവിധാനം ചെയ്‌ത ഘോഷയാത്ര. ആദ്യം റിലീസ്‌ ചെയ്‌ത സിനിമ കമലിന്റെ വിഷ്‌ണുലോകം. സിബിമലയിൽ സംവിധാനം ചെയ്‌ത കാണാക്കിനാവിന്‌ മികച്ച കഥക്കും, തിരക്കഥക്കുമുളള സംസ്ഥാന ചലച്ചിത്ര അവാർഡും മികച്ച പ്രമേയത്തിനുളള ദേശീയ അവാർഡും ലഭിക്കും. സിബിമലയിൽ സംവിധാനം ചെയ്‌ത ആയിരത്തിൽ ഒരുവന്‌ 2002ലെ മികച്ച കഥക്കുളള സംസ്ഥാന അവാർഡ്‌, അനിൽബാബു സംവിധാനം ചെയ്‌ത ഉത്തമന്‌ മികച്ച തിരക്കഥയ്‌ക്കുളള ഏഷ്യാനെറ്റ്‌ അവാർഡ്‌ എന്നീ പുരസ്‌കാരങ്ങ്‌ങ്ങൾ ലഭിച്ചു. എന്റെ ശ്രീക്കുട്ടിയ്‌ക്ക്‌, നാടോടി, അനശ്വരം, ഗസൽ, ഭൂമിഗീതം, സ്‌നേഹം, താലോലം, സാഫല്യം, വാൽക്കണ്ണാടി, മാറാത്ത നാട്‌, വേഷം തുടങ്ങി ഇരുപത്തഞ്ചോളം ചലച്ചിത്രങ്ങൾ രചിച്ചു.

വിലാസംഃ ബാപ്പുനിവാസ്‌, തുറക്കൽ, കൊണ്ടോട്ടി, മലപ്പുറം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited