പ്രകാശൻ ചുനങ്ങാട്
ജനനം 1952-ൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്തുളള ചുനങ്ങാട് എന്ന ഗ്രാമത്തിൽ. സ്വാതന്ത്ര്യസമരഭടനായ ശ്രീ.രാമപ്പണിക്കരാണ് അച്ഛൻ. അമ്മഃ ശ്രീമതി നാരായണിക്കുട്ടിയമ്മ. മാതൃഭൂമി വിഷുപ്പതിപ്പിൽ 1973-ൽ ‘അരി വിളയുന്ന മരം’ എന്ന കഥയ്ക്ക് സമ്മാനം നേടി. ആനുകാലികങ്ങളിൽ കഥകളെഴുതാറുണ്ട്. ഇപ്പോൾ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ പത്തനംതിട്ട ശാഖയിൽ സീനിയർ മാനേജർ.
ഭാര്യ ഃ വത്സല. മക്കൾഃ കിരൺ, അഖില.
വിലാസംഃ സി.പ്രകാശൻ, രോഹിണി, ചുഡുവാലത്തൂർ, ഷൊർണ്ണൂർ-1.