Sep 25 05:19:23 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
റഹീം മേച്ചേരി

റഹീം മേച്ചേരി

1947 മെയ്‌ 10ന്‌ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത്‌ ഒളവട്ടൂർ ഗ്രാമത്തിൽ ജനനം. പിതാവ്‌ഃ പനച്ചികപ്പളളിയാലിൽ മേച്ചേരി ആലിഹാജി. മാതാവ്‌ഃ ഉണ്ണിആയിശ. വാഴക്കാട്‌ ഹൈസ്‌കൂൾ, മമ്പാട്‌ എം.ഇ.എസ്‌. കോളേജ്‌ എന്നിവിടങ്ങളിൽ നിന്ന്‌ വിദ്യാഭ്യാസം. വിദ്യാർത്ഥി രാഷ്‌ട്രീയത്തിലൂടെ പൊതുരംഗത്തെത്തി. പ്രഭാഷകൻ, കോളമിസ്‌റ്റ്‌, പത്രപ്രവർത്തകൻ, ഓർമ്മയിലും നിരീക്ഷണത്തിലും കൃത്യതയുളള കേരളത്തിലെ ഏറ്റവും കരുത്തനായ രാഷ്‌ട്രീയ ലേഖകൻ എന്നീ നിലകളിൽ പ്രശസ്‌തൻ. 1972-ൽ ചന്ദ്രിക പത്രത്തിൽ ചേർന്നതു മുതൽ വർഷങ്ങളോളം ചന്ദ്രികയുടെ സഹപത്രാധിപർ. 2003 ജൂലൈ മുതൽ ചന്ദ്രികയുടെ പത്രാധിപർ. ഖാഇദേമില്ലത്തിന്റെ പാത, മുസ്ലീംലീഗിന്റെ വിമർശകർക്കു മറുപടി എന്നിവയാണ്‌ കൃതികൾ. 2004 ആഗസ്‌റ്റ്‌ 21-നു വാഹന അപകടത്തിൽ മരണപ്പെട്ടു.

ഭാര്യഃ പരപ്പനങ്ങാടിയിലെ ഉളളണം ആയിശാബി. മക്കൾഃ ഷഹനാസ്‌, ഷാനവാസ്‌, ഷമീറലി, ശബ്‌നം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited