Nov 16 17:29:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡാഫ്‌ ഡ്യൂ മൗരിയർ

 


ഡാഫ്‌ ഡ്യൂ മൗരിയർ

‘റെബേക്ക’ എന്ന നോവലിന്റെ രചനയോടെ ലോക പ്രശസ്‌തയായിത്തീർന്ന ഇംഗ്ലീഷ്‌ എഴുത്തുകാരിയാണ്‌ ഡാഫ്‌ ഡ്യൂ മൗരിയർ. ആദ്യനോവലായ ‘ദ ലവിങ്ങ്‌ സ്‌പിരിറ്റ്‌’ 1931-ൽ പുറത്ത്‌ വന്നു. മൗരിയറുടെ നോവലുകൾ ഒരു കാലത്ത്‌ യൂറോപ്പിലെ ബെസ്‌റ്റ്‌ സെല്ലറുകളായിരുന്നു. മൗരിയർ നിരവധി നോവലുകളും നാടകങ്ങളും ചെറുകഥകളുമെഴുതി. ഗ്ലാസ്‌ ബ്ലോവേഴ്‌സ്‌, ദ ഫ്‌ളൈറ്റ്‌ ഓഫ്‌ ആ ഫാൾക്കൻ, ദ ഹൗസ്‌ ഓൺ ദ സ്‌ട്രാണ്ട്‌ എന്നിവ മൗരിയറുടെ പേരുകേട്ട നോവലുകളാണ്‌. ഇതിൽ അവസാനത്തേത്‌ ക്ലിൻമാർത്തയിലെ കോർണിഷ്‌ പശ്ചാത്തലത്തിലത്രെ രചിക്കപ്പെട്ടത്‌. ഇവ കൂടാതെ ദി പാരസൈറ്റ്‌സ്‌ എന്ന നോവലും ഇവരുടേതായുണ്ട്‌. അന്തരിച്ച ലഫ്‌. ജനറൽ സർ.ഫ്രെഡറിക്‌ ബ്രൗണിങ്ങ്‌, കെ.സി.വി.ഒ.സി.എസ്സ്‌.ഒവിന്റെ വിധവയായ ഡ്യൂ മൗരിയർക്ക്‌ 1969ൽ ഡി.സി.ഇ. ബിരുദം നൽകപ്പെട്ടു. രണ്ട്‌ പുത്രിമാരും, ഒരു പുത്രനും, അഞ്ച്‌ പൗത്രന്മാരുമുളള ഈ പ്രശസ്‌ത കലാകാരി 1993-ൽ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited