Nov 21 19:16:55 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കോളിൻ വിൽസൺ

കോളിൻ വിൽസൺ

ചിന്തകനും, വിമർശകനും, നോവലിസ്‌റ്റും, പത്രപ്രവർത്തകനുമായ കോളിൻ വിൽസൺ 1931-ൽ ഇംഗ്ലണ്ടിലെ ഒരു പാവപ്പെട്ട തൊഴിലാളി കുടുംബത്തിൽ ജനിച്ചു. സാമ്പത്തിക വിഷമം കാരണം 16-​‍ാമത്തെ വയസ്സിൽ പഠനം നിർത്തി. കുടുംബത്തെ പോറ്റുവാൻ വേണ്ടി പാണ്ടികശാലയിലും, ഫാക്‌ടറിയിലും, കാപ്പികടയിലും ജോലി ചെയ്‌തു. ജീവിതകാലം മുഴുവൻ ഒരു ഫാക്‌ടറിയിൽ കഴിച്ചുകൂട്ടേണ്ടിവരുമെന്നു കരുതിയിരിക്കുമ്പോൾ, 1959-ൽ ‘ഔട്ട്‌ സൈഡർ’ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകൃതമായി. പിന്നീടുണ്ടായത്‌ പ്രസിദ്ധിയിലേക്കുളള കുതിച്ചുകയറ്റമായിരുന്നു. ഔട്ട്‌സൈഡർ ഇംഗ്ലണ്ടിലേയും അമേരിക്കയിലേക്കും ബെസ്‌റ്റ്‌സെല്ലർ ലിസ്‌റ്റിൽ ഒന്നാം സ്ഥാനത്തെത്തി. 18 മാസത്തിനുളളിൽ പതിനാലു ഭാഷകളിലേയ്‌ക്ക്‌ പ്രസ്‌തുത കൃതി വിവർത്തനം ചെയ്യപ്പെട്ടു. വിൽസൺ ക്ഷുഭിതരായ ചെറുപ്പക്കാരുടെ മുൻപന്തിയിലെത്തി. മുഴുവൻ സമയം സാഹിത്യപ്രവർത്തനത്തിലേർപ്പെട്ട വിൽസൺ ഗൂഢശാസ്‌ത്രം, കുറ്റവാസന, ലൈംഗികവൈകൃതം മുതലായവയെപ്പറ്റിയെല്ലാം പ്രാമാണികമായ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്‌. അതിനുപുറമെ വിജയം വരിച്ച കുറെ നോവലുകളും. മോസ്‌കോയിലെ സർവകലാശാലതലത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു ഗ്രന്ഥകാരനാണദ്ദേഹം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited