Nov 17 16:04:37 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഒ.ഹെന്റി

ഒ.ഹെന്റി

യഥാർത്ഥ പേര്‌ഃ വില്യം സിഡ്‌നി പോർട്ടർ. അമേരിക്കയിലെ നോർത്ത്‌ കരോലിനയിൽ 1862-ൽ ജനിച്ചു. കുറച്ചുകാലം ഫാർമസിസ്‌റ്റായി ജോലി ചെയ്‌തശേഷം ബാങ്കുദ്യോഗസ്ഥനായി. 1894-95 കാലത്ത്‌ ‘ദ റോളിംഗ്‌ സ്‌റ്റോൺ’ എന്ന പേരിൽ ഒരു ഹാസ്യമാസിക തുടങ്ങി. 1896-ൽ ബാങ്കിൽ നിന്ന്‌ പണം മോഷ്‌ടിച്ചതായി തെളിഞ്ഞതിനാൽ ഹോണ്ടുറാസിലേക്ക്‌ കടന്നു. മരണക്കിടക്കയിലായിരുന്ന ഭാര്യയെ കാണാൻ മടങ്ങിവന്നപ്പോൾ അറസ്‌റ്റിലായി. മൂന്നുവർഷം നീണ്ട ജയിൽവാസക്കാലത്താണ്‌ എഴുത്ത്‌ തുടങ്ങിയത്‌. തൂലികാനാമമായ ‘ഒ.ഹെന്റി’ ജയിലിൽ ജോലിയെടുക്കുമ്പോൾ വായിച്ച ‘യു.എസ്‌.ഡിസ്‌പെൻസറി’ എന്ന മെഡിക്കൽ പുസ്‌തകത്തിൽ നിന്നു കിട്ടിയതാണത്രെ. പ്രധാന കൃതികൾഃ നാലു ദശലക്ഷം, പടിഞ്ഞാറിന്റെ ഹൃദയം, നഗരത്തിന്റെ ശബ്‌ദം, വിധിയുടെ വീഥികൾ, ചുഴികൾ, 1910-ൽ അന്തരിച്ചു. അമേരിക്കൻ മാഗസിനുകളിൽ പ്രസിദ്ധീകരിക്കുന്ന ഏറ്റവും നല്ല കഥയ്‌ക്ക്‌ വർഷംതോറും നൽകിവരുന്ന ‘ഒ.ഹെന്റി സ്‌റ്റോറി അവാർഡ്‌, അമേരിക്കയിലെ ഒരു പ്രധാന സാഹിത്യപുരസ്‌കാരമാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited