Sep 23 16:19:32 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മണ്ണത്തൂർ വിൽസൺ

 


മണ്ണത്തൂർ വിൽസൺ

1953 ജനുവരി 13-​‍ാം തീയതി മണ്ണത്തൂർ പടിഞ്ഞാറേക്കര പി.പി.സ്‌കറിയയുടെയും പി.സി. ഏലിയാമ്മയുടെയും പുത്രനായി ജനിച്ചു. പാമ്പാക്കുട എം.ടി.എം. ഹൈസ്‌കൂളിലും മൂവാറ്റുപുഴ നിർമ്മലാകോളജിലും കോഴിക്കോട്‌ മെഡിക്കൽ കോളജിലും പഠിച്ചു. 1972-ൽ നാവോളിമറ്റം സെന്റ്‌ ജോൺസ്‌ സിറിയൻ സണ്ടേസ്‌കൂൾ ഹെഡ്‌മാസ്‌റ്ററായി. 1975-ൽ കേരള യംഗ്‌ റൈറ്റേഴ്‌​‍്‌സ്‌ ഫെലോഷിപ്പിന്റെ സംസ്ഥാന പ്രവർത്തകസമിതി അംഗമായി.

നോവലിസ്‌റ്റ്‌, നാടകകൃത്ത്‌, ചെറുകഥാകൃത്ത്‌, സാംസ്‌കാരിക പ്രവർത്തകൻ, പ്രഭാഷകൻ എന്നീ നിലകളിൽ അറിയപ്പെടുന്നു.

1987 മുതൽ 1995 വരെ സൗദി അറേബ്യയിലെ മിനിസ്‌ട്രി ഓഫ്‌ ഹെൽത്തിൽ ബ്ലഡ്‌ബാങ്ക്‌ ടെക്‌നീഷ്യനായി ജോലി ചെയ്‌തു. ഇപ്പോൾ സംസ്ഥാന ആരോഗ്യവകുപ്പിൽ ജോലി ചെയ്യുന്നു. 1998-ൽ എട്ടു ചെറുകഥകളും ഒരു നോവലെറ്റും അടങ്ങുന്ന ‘ഒക്‌ടോബർരാത്രിയുടെ മരണം’ എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചു.

ഭാര്യ ഃ ലളിത. മകൻ ഃ ആഷ്‌ലി

വിലാസംഃ മണ്ണത്തൂർ വിൽസൺ, ആഷ്‌ലി വില്ല, ലബ്ബക്കടവ്‌ റോഡ്‌, മുവാറ്റുപുഴ- 686 661.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited