Apr 24 12:14:16 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സ്‌റ്റീഫൻ ആർ.കോവെ

സ്‌റ്റീഫൻ ആർ.കോവെ

അന്താരാഷ്‌ട്രതലത്തിൽ അംഗീകാരം നേടിയിട്ടുളള ലീഡർഷിപ്പ്‌ അതോറിറ്റി, ഫാമിലി എക്‌സ്‌പെർട്ട്‌, അദ്ധ്യാപകൻ, അനേകം കമ്പനികളുടെ ഉപദേഷ്‌ടാവ്‌. തത്ത്വകേന്ദ്രീകൃത ജീവിതവും തത്ത്വകേന്ദ്രീകൃത ലീഡർഷിപ്പും പഠിപ്പിക്കുന്നതിന്‌ ജീവിതം ഉഴിഞ്ഞുവച്ച ഈ ഗ്രന്ഥകാരൻ ഹാർവാർഡ്‌ യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ എം.ബി.എ ബിരുദവും ബ്രിഗാം യങ്ങ്‌ യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ ഡോക്‌ടറേറ്റും നേടിയിട്ടുണ്ട്‌. ബ്രിഗാം യങ്ങ്‌ യൂനിവേഴ്‌സിറ്റിയിൽ ഓർഗനൈസേഷണൽ ബിഹേവിയറിലും ബിസിനസ്‌ മാനേജ്‌മെന്റിലും പ്രൊഫസറായിരുന്നു. യൂനിവേഴ്‌സിറ്റി റിലേഷൻസ്‌ ഡയറക്‌ടറായും പ്രസിഡന്റിന്റെ അസിസ്‌റ്റന്റായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയിട്ടുളള എല്ലാക്കാലത്തെയും മികച്ച പത്ത്‌ മാനേജ്‌മെന്റ്‌ പുസ്‌തകങ്ങളിലൊന്നായ ‘ദ സെവൻ ഹാബിറ്റ്‌സ്‌ ഒഫ്‌ ഹൈലി ഇഫക്‌റ്റീവ്‌ പീപ്പിൾ’ എന്ന അന്തർദ്ദേശീയ ബെസ്‌റ്റ്‌സെല്ലർ ഉൾപ്പെടെ നിരവധി പ്രശസ്‌തങ്ങളായ പുസ്‌തകങ്ങളുടെ കർത്താവാണ്‌ ഡോ.കോവെ. നിരവധി ബഹുമതികളും ഓണററി ഡോക്‌ടറേറ്റുകളും നേടിയിട്ടുളള ഈ ഗ്രന്ഥകാരനെ, ഏറ്റവും കൂടുതൽ സ്വാധീനശക്തിയുളള ഇരുപത്തിയഞ്ച്‌ അമേരിക്കക്കാരിലൊരാളായി ‘ടൈം മാഗസിൻ’ തെരഞ്ഞെടുത്തിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited