Nov 14 10:22:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.ഭാസ്‌കരൻ

പി.ഭാസ്‌കരൻ

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ 1924 മെയ്‌ 21 ന്‌ നന്ത്യേലത്ത്‌ പത്മനാഭമേനോന്റെയും അമ്മാളു അമ്മയുടെയും മകനായി ഭാസ്‌കരൻ ജനിച്ചു. 1954-ൽ ഭാസ്‌കരൻ ഇന്ദിരയെ വിവാഹം ചെയ്‌തു. അദ്ദേഹത്തിന്‌ നാലുമക്കളുണ്ട്‌. രാജീവൻ, വിനയൻ, അജിതൻ, രാധിക. പ്രസിദ്ധ മാധ്യമ പ്രവർത്തകൻ ശശികുമാർ ആണ്‌ ജാമാതാവ്‌. ഭാസ്‌കരൻ സാഹിത്യപ്രവർത്തനവും കലാപ്രവർത്തനവുമായി ഇപ്പോൾ തിരുവനന്തപുരത്ത്‌ താമസിക്കുന്നു.

നാഴിയുരിപ്പാല്‌, നവകാഹളം, പി.ഭാസ്‌കരന്റെ ദേശീയ ഗാനങ്ങൾ, കരവാൾ, സ്വപ്‌നസീമ, പി.ഭാസ്‌കരന്റെ സിനിമാഗാനങ്ങൾ 9 ഭാഗം, ഒറ്റക്കമ്പിയുളള തംബുരു, വില്ലാളി, മർദ്ദിതർ, കർഷകഗാനം, രണഭേരി, ഓടക്കുഴലും ലാത്തിയും, ഓർക്കുക വല്ലപ്പോഴും, ഒരു കവിയുടെ കാല്‌പാടുകൾ, വയലാർ ഗർജ്ജിക്കുന്നു, പാടുന്ന മൺതരികൾ, മുൾക്കിരീടം, പുഴ പിന്നെയും ഒഴുകുന്നു, സത്രത്തിലെ ഒരു രാത്രി, ഒരിക്കൽകൂടി, മുഖത്തോടുമുഖം, കായൽക്കാറ്റ്‌, പി.ഭാസ്‌കരന്റെ തെരഞ്ഞെടുത്ത കവിതകൾ, സ്വപ്‌നസീമ, ഞാറ്റുവേലപ്പൂക്കൾ, കാടാറുമാസം, സിനിമാ നിർമ്മാണം തുടങ്ങിയവ പ്രധാന കൃതികൾ.

വിലാസംഃ 9&438, ശങ്കർറോഡ്‌, ജവഹർ നഗർ, തിരുവനന്തപുരം - 695 041.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited