Sep 20 21:53:04 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. ടി.വി. ഈച്ചരവാരിയർ

പ്രൊഫ. ടി.വി. ഈച്ചരവാരിയർ

1921 ഒക്‌ടോബർ 28-ന്‌ ചങ്ങറയിൽ വാരിയത്ത്‌ കൃഷ്‌ണവാരിയരുടെയും തിരുവുളളക്കാവ്‌ വാരിയത്ത്‌ കൊച്ചുകുട്ടി വാരസ്യാരുടെയും മകനായി തൃശൂർ ചേർപ്പിൽ ജനിച്ചു. ആദ്യം കൊച്ചി രാജ്യപ്രജാമണ്‌ഡലത്തിന്റെ പ്രവർത്തകനായിരുന്നു. പിന്നീട്‌ കമ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ സഹയാത്രികനായി. തൃശൂർ സെന്റ്‌ തോമസ്‌ കോളേജ്‌, എറണാകുളം മഹാരാജാസ്‌ കോളേജ്‌, ചിറ്റൂർ ഗവൺമെന്റ്‌ കോളേജ്‌ എന്നിവിടങ്ങളിൽ ഹിന്ദി അധ്യാപകനായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത്‌ പോലീസ്‌ മർദ്ദനത്തിൽ കൊല്ലപ്പെട്ട മകൻ രാജനെ തേടിയുളള അന്വേഷണത്തിലൂടെയും തുടർന്നുളള ജുഡീഷ്യൽ പോരാട്ടത്തിലൂടെയും കേരളത്തിലെ പൗരാവകാശങ്ങൾക്കുവേണ്ടിയുളള സമരങ്ങളുടെ ശ്രദ്ധാകേന്ദ്രമായി ഈച്ചരവാരിയർ മാറി.

ഭാര്യ രാധാ വാരസ്യാർ അന്തരിച്ചു. രാജനെ കൂടാതെ രമ, ചാന്ദ്‌നി എന്നിവർ മക്കളാണ്‌.

വിലാസംഃ ശ്രീവിഹാർ, തെക്കേമഠം റോഡ്‌, പടിഞ്ഞാറെ ചിറ, തൃശൂർ - 680 001


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited