Sep 24 21:44:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. സി.ജി.നായർ, മട്ടന്നൂർ

പ്രൊഫ. സി.ജി.നായർ, മട്ടന്നൂർ

1941-ൽ കാസർകോട്‌ ജില്ലയിലെ കാഞ്ഞങ്ങാട്‌ ജനിച്ചു. അച്‌ഛൻഃ കോടോത്ത്‌ കുഞ്ഞമ്പുനായർ. അമ്മഃ പെരിപ്പാടി മീനാക്ഷിയമ്മ. കാഞ്ഞങ്ങാട്‌ ദുർഗ്ഗാ ഹൈസ്‌കൂളിൽനിന്ന്‌ സ്‌കൂൾ ഫൈനൽ പാസ്സായശേഷം, തലശ്ശേരി ബ്രണ്ണൻ കോളജിലും, എറണാകുളം മഹാരാജാസ്‌ കോളജിലുമായി ഉപരിപഠനം (എം.എ.മലയാളസാഹിത്യം) പൂർത്തിയാക്കി. 1965-ൽ മട്ടന്നൂർ പഴശ്ശിരാജാ എൻ.എസ്‌.എസ്‌. കോളജിൽ അധ്യാപകനായി. 32 വർഷത്തെ സേവനത്തിനുശേഷം 1997-ൽ സർവീസിൽനിന്ന്‌ വിരമിച്ചു. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ തുടർച്ചയായി എഴുതുന്നു. കോഴിക്കോട്‌-കണ്ണൂർ ആകാശവാണിയിലും ധാരാളം വൈജ്ഞാനിക പരിപാടികൾ അവതരിപ്പിച്ചുവരുന്നു. ഇപ്പോൾ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ സ്ഥിരതാമസം.

ഭാര്യഃ നിർമ്മല. മക്കൾഃ ഡോ. സുമിത്രാ രാജീവ്‌, സുജിത്ത്‌

വിലാസംഃ കാമ്യകം, മട്ടന്നൂർ പി.ഒ., കണ്ണൂർ ജില്ല. ഫോൺഃ 0490-2471353


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited