Sep 23 17:23:23 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.പി. നാരായണപിളള

 

By the same author


എം.പി. നാരായണപിളള

1939 നവംബർ 22-ന്‌ പെരുമ്പാവൂരിനടുത്ത്‌ പുല്ലുവഴിയിൽ ജനിച്ചു. അലഹബാദ്‌ സർവകലാശാലയിൽനിന്ന്‌ കൃഷിശാസ്‌ത്രത്തിൽ ബി.എസ്സ്‌സി ബിരുദമെടുത്തു. ദില്ലി ഈസ്‌റ്റ്‌ ജർമ്മൻ കോൺസുലേറ്റിൽ ടെലിഫോൺ ഓപ്പറേറ്ററായി ഔദ്യോഗികജീവിതം ആരംഭിച്ചു. തുടർന്ന്‌ അഞ്ചുവർഷം കേന്ദ്ര ആസൂത്രണ കമ്മീഷനിൽ ഇക്കണോമിക്‌ ഇൻവെസ്‌റ്റിഗേറ്ററായി ജോലി ചെയ്‌ത കാലത്താണ്‌ കഥയെഴുത്തിലേക്ക്‌ കടന്നത്‌. ഇതിനുശേഷം ഹോങ്കോങ്ങിലെ ‘ഫാർ ഈസ്‌റ്റേൺ ഇക്കണോമിക്‌ റിവ്യു’വിൽ ഉപപത്രാധിപരായി ചേർന്ന്‌ ധനകാര്യ പത്രപ്രവർത്തനം ആരംഭിച്ചു. പിന്നീട്‌ 1970 മുതൽ ‘72 വരെ മുംബൈയിൽ കോമേഴ്‌സ്‌ ഗ്രൂപ്പിന്റെ ചീഫ്‌ ഒഫ്‌ പബ്ലിക്കേഷൻസ്‌, മക്‌ഗ്രാഹിൽ ’വേൾഡ്‌ ന്യൂസി‘ന്റെ ഇന്ത്യൻ ലേഖകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. അവിടെനിന്ന്‌ ’മിനറൽസ്‌ ആൻഡ്‌ മെറ്റൽസ്‌ റിവ്യൂ‘വിന്റെ പത്രാധിപരായി സ്‌ഥാനമേറ്റു. ഇതോടൊപ്പം ഇംഗ്ലീഷിലും മലയാളത്തിലുമുളള ഒട്ടേറെ പത്രമാസികകളിൽ വിവിധ വിഷയങ്ങളെക്കുറിച്ചുളള പംക്‌തികൾ കൈകാര്യം ചെയ്‌തിരുന്നു. ഏഷ്യൻ ഇൻഡസ്‌ട്രീസ്‌ ഇൻഫർമേഷൻ സെന്റർ എന്ന സ്വകാര്യസ്‌ഥാപനത്തിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌, ’ട്രയൽ‘ വാരികയുടെ പത്രാധിപർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്‌. സുഹൃത്തുക്കളോടു ചേർന്ന്‌ പെരുമ്പാവൂരിൽ ’നജോമ‘ എന്ന പേരിൽ ഒരു കോസ്‌മെറ്റിക്‌ കമ്പനി തുടങ്ങിയെങ്കിലും അത്‌ വിജയിച്ചില്ല. പരിണാമം(നോവൽ), എം.പി. നാരായണപിളളയുടെ കഥകൾ, 56 സത്രഗലി (കഥാസമാഹാരം) മൂന്നാംകണ്ണ്‌, എം.പി. നാരായണപിളളയുടെ കാഴ്‌ചപ്പാടുകൾ, കാഴ്‌ചകൾ ശബ്‌ദങ്ങൾ (ലേഖനസമാഹാരം) എന്നിവയാണ്‌ കൃതികൾ. പരിണാമം 1992-ലെ കേരള സാഹിത്യ അക്കാദമി അവാർഡ്‌ നേടിയെങ്കിലും അത്‌ നിരസിക്കുകയുണ്ടായി

ഭാര്യഃ പ്രഭാപിളള. രണ്ട്‌ ആൺമക്കൾ.

1998 മെയ്‌ 19-ന്‌ മുംബൈയിൽ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited