Sep 21 04:31:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രാജലക്ഷ്‌മി (1930-1965)

രാജലക്ഷ്‌മി (1930-1965)

ജനനംഃ 1930 ജൂൺ 2 ന്‌ പാലക്കാട്‌ ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ തേക്കത്ത്‌ അമയങ്കോട്ട്‌ തറവാട്ടിൽ. അച്‌ഛൻഃ മാരാത്ത്‌ അച്യുതമേനോൻ. അമ്മ ഃ കുട്ടിമാളുഅമ്മ. വിദ്യാഭ്യാസംഃ ബനാറസ്‌ ഹിന്ദു കോളേജിൽനിന്ന്‌ എം.എസ്‌.സി.ബിരുദം. ജോലി ഃപന്തളത്തും, ഒറ്റപ്പാലത്തും എൻ.എസ്‌.എസ്‌. കോളേജുകളിൽ ഫിസിക്‌സ്‌ ലക്‌ചററായി അദ്ധ്യാപനം.

മരണംഃ 1965 ജനുവരി 18ന്‌.

1956 -ൽ പ്രസിദ്ധീകരിച്ച “മകൾ” എന്ന നീണ്ടകഥ കൊണ്ടുതന്നെ രാജലക്ഷ്‌മി ശ്രദ്ധേയയായിത്തീർന്നു. തുടർന്ന്‌ ഏഴു ചെറുകഥകളും ‘കുമിള’ എന്ന ഗദ്യകവിതയും പ്രസിദ്ധീകരിച്ചു. ഒരുവഴിയും കുറെ നിഴലുകളും, ഞാനെന്നഭാവം, ഉച്ചവെയിലും ഇളംനിലാവും (അപൂർണ്ണം) എന്നിവ ഖണ്ഡശഃ പ്രസിദ്ധീകരിച്ച നോവലുകളാണ്‌. ഒരു വഴിയും കുറെ നിഴലുകളും എന്ന നോവലിന്‌ 1960-ലെ കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited