Nov 18 22:23:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോസ്‌ പന്തപ്ലാംതൊട്ടിയിൽ

ജോസ്‌ പന്തപ്ലാംതൊട്ടിയിൽ

1951 ഫെബ്രുവരി 27-ന്‌ കുറവിലങ്ങാട്ടു ജനിച്ചു. സി.എം.ഐ സന്യാസസഭയിൽ ചേർന്നു. 1975 ഡിസംബർ 17-നു വൈദികനായി. പൂനെയിലെ പൊന്തിഫിക്കൽ അത്തനേയത്തിൽനിന്നു ഫിലോസഫിയിലും തിയോളജിയിലും ഇരട്ടബിരുദങ്ങൾ നേടി. അമേരിക്കയിലെ നോട്ടർഡാം യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ ഇന്റർനാഷണൽ സ്‌റ്റഡീസിലും യൂണിവേഴ്‌സിറ്റി ഓഫ്‌ ഇല്ലിനോയിൽ നിന്നു ജേർണലിസത്തിലും മാസ്‌റ്റർ ബിരുദങ്ങൾ. 1991-ൽ ബാംഗ്ലൂർ ക്രൈസ്‌റ്റ്‌ കോളജിൽ പൊളിറ്റിക്കൽ സയൻസിൽ ലക്‌ചററായും ജേർണലിസം ഡിപ്പാർട്ട്‌മെന്റ്‌ തലവനായും 1993-ൽ വൈസ്‌പ്രിൻസിപ്പലായും നിയമിതനായി. അമേരിക്കയിലെ മർക്കെറ്റു യൂണിവേഴ്‌സിറ്റിയിൽ ജേർണലിസം ഡോക്‌ടറേറ്റിനുവേണ്ടി പഠനം നടത്തി. അതോടൊപ്പം ജേർണലിസത്തിൽ പാർട്ട്‌ടൈം ഫാക്കൾറ്റിയംഗമായും അവിടെ സേവനമനുഷ്‌ഠിച്ചു. 1986 ജനുവരി മുതൽ ദീപിക ദിനപത്രത്തിന്റെ വാരാന്തപ്പതിപ്പിൽ തുടർച്ചയായി ചിന്താവിഷയം എഴുതുന്നു. ജീവിതവിജയം നിങ്ങൾക്ക്‌, ഈ വഴിയിൽ വെളിച്ചം, വെളിച്ചം വിതറിയ വഴികൾ, ഇതു വിജയവീഥി, സ്വപ്‌നങ്ങൾ സാക്ഷാത്‌കരിക്കാൻ, ജീവിതത്തിന്റെ മാറ്റുകൂട്ടാൻ എന്നിവ കൃതികൾ.

വിലാസം ഃ സി.എം.ഐ. പ്രൊവിൻഷ്യൽ ഹൗസ്‌, കോട്ടയം - 686 001.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited