Nov 21 17:24:29 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.ആർ.കേശവൻ വൈദ്യർ

സി.ആർ.കേശവൻ വൈദ്യർ

1904 ആഗസ്‌റ്റ്‌ 26-ന്‌ രാമപുരത്ത്‌ ജനിച്ചു. അച്‌ഛൻ ഃചുളളിക്കാട്ട്‌ രാമൻ, അമ്മഃ കുഞ്ഞിളേച്ചി. അദ്ധ്യാപകനായി ജീവിതം ആരംഭിച്ചു. തെരുവക്കാട്ടിൽ കാർത്ത്യായനിയെ വിവാഹം കഴിച്ചു. കൂർക്കഞ്ചേരി ശ്രീരാമാനന്ദസ്വാമികളുടെ ശിഷ്യത്വം സ്വീകരിച്ച്‌ വൈദ്യം പഠിച്ചു. 1940-ൽ ഇരിങ്ങാലക്കുടയിൽ സിദ്ധവൈദ്യാശ്രമം തുടങ്ങി. ‘ചന്ദ്രിക’ ആയൂർവേദ സോപ്പു നിർമ്മിച്ച്‌ വിപണിയിലിറക്കി. കയറ്റുമതിക്കുളള അവാർഡുകൾ പലതവണ ലഭിച്ചു.

1963-ൽ എസ്‌.എൻ.ചന്ദ്രിക എഡ്യുക്കേഷണൽ ട്രസ്‌റ്റ്‌ ആരംഭിച്ചു. 1972-ൽ എസ്‌.എൻ.ചന്ദ്രിക ട്രസ്‌റ്റ്‌ തുടങ്ങി. അതിന്റെ കീഴിൽ അന്തരിച്ച മൂത്ത മകൻ മണിലാലിന്റെ ഓർമ്മക്കുവേണ്ടി ‘ലാൽ മെമ്മോറിയൽ ആശുപത്രി’ സ്ഥാപിച്ചു. എസ്‌.എൻ.ഡി.പി യോഗം പ്രസിഡന്റ്‌, എസ്‌.എൻ. ട്രസ്‌റ്റ്‌ ഭരണസമിതി അംഗം എന്നിങ്ങനെ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌.ന്ന മഹാകവി കുമാരനാശാൻ നടത്തിവന്ന ‘വിവേകോദയം’ മാസിക 1967 മുതൽ 1986 വരെ സ്വന്തം ചുമതലയിലും പത്രാധിപത്യത്തിലും പ്രസിദ്ധപ്പെടുത്തി.

മുഖ്യകൃതികൾഃ പ്രത്യൗഷധവിധിയും പ്രഥമചികിത്സയും, ശ്രീനാരായണചിന്തകൾ, വിചാരദർപ്പണം, ഗുരുചരണങ്ങളിൽ, ശ്രീനാരായണഗുരുവും ടി.കെ.മാധവനും, പൽപ്പു മുതൽ മുണ്ടശ്ശേരിവരെ, ശ്രീനാരായണഗുരുവും സഹോദരനയ്യപ്പനും, ശ്രീനാരായണഗുരുവും കുമാരനാശാനും. ഒട്ടേറെ വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്‌.

മക്കൾ ഃ ലീല, രവി, നളിനി, ശാന്ത, ജിനൻ.

വിലാസംഃ ചന്ദ്രിക, ഇരിങ്ങാലക്കുട - 680 121.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited