Nov 18 05:41:48 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കലാമണ്ഡലം പത്മനാഭൻനായർ

കലാമണ്ഡലം പത്മനാഭൻനായർ

പാലക്കാടു ജില്ലയിൽ ചെർപ്പുളശ്ശേരിക്കടുത്ത്‌ കിഴക്കെ കുറുവട്ടൂരിൽ ചെറുകണ്ടത്ത്‌ അമ്മുക്കുട്ടിയമ്മയുടെയും പട്ടിക്കാംതൊടി രാമുണ്ണിമേനോന്റെയും മകനായി കൊ.വ.1104 കന്നി 22-​‍ാം തീയതി ജനിച്ചു. 9-​‍ാം വയസ്സിൽ അച്‌ഛന്റെ കീഴിൽ വെളളിനേഴിയിൽ വെച്ച്‌ കഥകളി പഠിച്ചു തുടങ്ങി. പിന്നീട്‌ രാമുണ്ണിമേനോന്റെ കീഴിൽ കലാമണ്ഡലത്തിൽ വിദ്യാർത്ഥിയായി ചേർന്നു. തുടർച്ചയായി പത്തുവർഷം രാമുണ്ണിമേനോനാശാന്റെ കീഴിൽ ലഭിച്ച കർക്കശമായ ശിക്ഷണം പത്മനാഭൻനായരെ അനുഗൃഹീത കഥകളിനടനും കല്ലുവഴി സമ്പ്രദായത്തിലെ അദ്വിതീയനായ ആചാര്യനുമാക്കി മാറ്റി. കുറച്ചുകാലം ബാംഗ്ലൂരിൽ ശാന്താറാവുവിന്റെ നൃത്തകേന്ദ്രത്തിൽ അധ്യാപകനായിരുന്നു. 1950-ൽ കലാമണ്ഡലത്തിൽ അധ്യാപകനായി. 1989-ൽ പ്രിൻസിപ്പലായി കലാമണ്ഡലത്തിൽ നിന്നു വിരമിച്ചു. കലാമണ്ഡലം അവാർഡ്‌, ഫെല്ലോഷിപ്പ്‌, കെ.എൻ.പിഷാരടി സ്‌മാരക സുവർണ്ണമുദ്ര, കേരള-കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡുകൾ, ഭാരതസർക്കാരിന്റെ ഫെല്ലോഷിപ്പ്‌ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. കഥകളി അഭിനയ ശാസ്‌ത്രഗ്രന്ഥങ്ങളായ കഥകളിവേഷം, ചൊല്ലിയാട്ടം എന്നിവയാണ്‌ അദ്ദേഹത്തിന്റെ മറ്റു കൃതികൾ.

പ്രസിദ്ധ നർത്തകിയും മോഹിനിയാട്ടത്തിലെ ആചാര്യയുമായ കലാമണ്ഡലം സത്യഭാമയാണ്‌ ഭാര്യ. മക്കൾഃ വേണുഗോപാലൻ, ശശികുമാർ, ലതിക, രാധിക

വിലാസംഃ വേണാട്ടു വീട്‌, ഷൊർണൂർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited