Nov 21 05:34:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശ്യാമപ്രസാദ്‌

ശ്യാമപ്രസാദ്‌

1960-ൽ ജനനം. സ്‌കൂൾ ഓഫ്‌ ഡ്രാമയിൽനിന്ന്‌ 1981-ൽ തിയേറ്റർ ആർട്‌സിൽ ബിരുദം. ഇംഗ്ലണ്ടിലെ ഹൾ യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ മീഡിയ സ്‌റ്റഡീസിൽ 1989-ൽ മാസ്‌റ്റർ ബിരുദം നേടി. ബി.ബി.സിയുടെ പെബിൾ മിൽ സ്‌റ്റുഡിയോയിലും ബ്രിട്ടനിലെ ചാനൽ ഫോർ ടെലിവിഷനിലും ക്രിയേറ്റീവ്‌ ഡയറക്‌ടർ, മീഡിയ റിസേർച്ചർ എന്നീ നിലകളിൽ ഹ്രസ്വകാലം പ്രവർത്തിച്ചിട്ടുണ്ട്‌. ബ്രിട്ടനിലെ ചാനൽ ഫോർ ടെലിവിഷനിൽ വ്യത്യസ്തമായ പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്‌. ആദ്യ കഥാചിത്രമായ ‘അഗ്‌നിസാക്ഷി’ കാർലോവിവറി, കെയ്‌റോ, ടോക്കിയോ, ഫ്രാൻസിലെ ബനഡിറ്റ്‌ ഫിലിം ഫെസ്‌റ്റിവൽ എന്നീ ചലച്ചിത്രോൽസവങ്ങളിൽ പങ്കെടുത്തിട്ടുണ്ട്‌. 1998-ലെ മികച്ച പ്രാദേശിക ചിത്രത്തിനുളള ദേശീയ അവാർഡിനും മികച്ച സംവിധായകനും മികച്ച സിനിമക്കും അടക്കം സംസ്ഥാന സർക്കാരിന്റെ ഒമ്പത്‌ അവാർഡുകൾക്കും ഈ ചിത്രം അർഹമായി. 1994, 1995, 1996 എന്നീ വർഷങ്ങളിൽ കേരളസർക്കാർ ടി.വി സിനിമകൾക്കായി നൽകുന്ന മികച്ച സംവിധായകനുളള അവാർഡ്‌ തുടർച്ചയായി ലഭിച്ചു. ഗംഗാപ്രസാദ്‌ വിമലിന്റെ ഹിന്ദി നോവലിനെ അടിസ്ഥാനമാക്കിയെടുത്ത ഇംഗ്ലീഷ്‌ ചിത്രം ‘ബോക്‌ഷു ദി മിത്ത്‌’ ആഗോളപ്രദർശനത്തിന്‌ തയ്യാറെടുക്കുന്നു.

നാടകസംവിധാന സംരംഭങ്ങൾഃ 1981ൽ ആന്റൺ ചെക്കോവിന്റെ ‘എ മാര്യേജ്‌ പ്രൊപ്പോസൽ’, 1982-ൽ ടെന്നീസീ വില്യംസിന്റെ ‘ഗ്ലാസ്‌ മെനേജറി’ എന്ന കൃതിയെ ഉപജീവിച്ച്‌ ചെയ്‌ത ‘ലോറ’, 1987-ൽ ആൽബേർ കമുവിന്റെ ‘ദി ജസ്‌റ്റിനെ’ അവലംബിച്ചെടുത്ത ‘മോസ്‌കോ 1906’, 1994ലെ ‘വൂഡീ അലന്റെ ഡെത്ത്‌’ എന്നിവ. 1999, 2003 എന്നീ വർഷങ്ങളിൽ ഇന്ത്യൻ നാഷനൽ ഫിലിം, പനോരമ, ദേശീയ സിനിമാ അവാർഡ്‌ എന്നിവയിൽ ജൂറിയംഗമായിരുന്നിട്ടുണ്ട്‌. ‘ഗ്ലാസ്‌മെനേജറി’യെ അവലംബമാക്കിയെടുത്ത ‘അകലെ’യാണ്‌ ഏറ്റവും പുതിയ കഥാചിത്രം. പ്രമുഖ രാഷ്‌ട്രീയ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഒ.രാജഗോപാലിന്റെ പുത്രൻ.

ഭാര്യ ഃ ഷീബ, മക്കൾ ഃ വിഷ്‌ണു, ശിവകാമി


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited