Nov 17 20:52:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.ഭാരതിക്കുട്ടി

കെ.ഭാരതിക്കുട്ടി

പ്രസിദ്ധ ഭിഷഗ്വരനായ കൊല്ലം തെനവിള ശ്രീ.എൻ.കുഞ്ഞുരാമൻ വൈദ്യരുടെ മൂന്നാമത്തെ സന്തതിയായി 1926-ൽ ജനിച്ച കെ.ഭാരതിക്കുട്ടി തിരുവനന്തപുരം വിമൻസ്‌ കോളേജിലും, യൂണിവേഴ്‌സിറ്റി കോളേജിലും ഉപരിവിദ്യാഭ്യാസം പൂർത്തിയാക്കി. 1951-ൽ അദ്ധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1956-ൽ മദ്രാസ്‌ സ്‌റ്റെല്ല മേരിസ്‌ കോളേജിൽനിന്ന്‌ സോഷ്യൽ സർവ്വീസ്‌ ഡിപ്ലോമ പാസായി. 1957-ൽ തിരുവനന്തപുരം റെസ്‌ക്യൂഷെൽട്ടറിലെ ആദ്യത്തെ സൂപ്രണ്ടായി നിയമിക്കപ്പെട്ടു. സാമൂഹിക കാര്യങ്ങളിൽ സജീവമായ താത്‌പര്യം പ്രദർശിപ്പിച്ചിരുന്ന ഭാരതിക്കുട്ടി ഇന്ത്യക്കകത്തുളള അനവധി സാമൂഹിക ക്ഷേമകേന്ദ്രങ്ങൾ സന്ദർശിച്ചിട്ടുണ്ട്‌. 1970-ൽ ലെനിന്റെ ശതാബ്‌ദി ആഘോഷങ്ങളിൽ പങ്കെടുക്കാനായി സോവിയറ്റ്‌ യൂണിയൻ സന്ദർശിച്ചു. പെൻഷൻ പറ്റി തിരുവനന്തപുരത്തു സ്‌ഥിരതാമസമാക്കിയതിനുശേഷവും സാമൂഹിക കാര്യങ്ങളിൽ അതീവ തത്‌പരയാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited