Sep 19 00:37:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എ.എം.വാസുദേവൻ പിളള

 

By the same author


എ.എം.വാസുദേവൻ പിളള

കൊല്ലംജില്ലയിലെ കിഴക്കേ കല്ലടയിൽ അമ്പാടി വീട്ടിൽ 1943 ജൂൺ 9-ന്‌ ജനിച്ചു. കിഴക്കേ കല്ലടയിലും ശാസ്‌താംകോട്ടയിലും സ്‌കൂൾ വിദ്യാഭ്യാസം. കോളജ്‌ വിദ്യാഭ്യാസം കൊല്ലം എസ്‌.എൻ.കോളെജിൽ. 1966 ൽ കേരള യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ എം.എ. ഡിഗ്രി എടുത്തു. 1966-ൽ നാഗർകോവിൽ സ്‌കോട്ട്‌ ക്രിസ്‌ത്യൻ കോളജിൽ ലക്‌ചറർ. 1967 മുതൽ മാർത്താണ്ഡം ക്രിസ്‌ത്യൻ കോളജിൽ ലക്‌ചറർ, റീഡർ, വകുപ്പ്‌ മേധാവി എന്നീ നിലകളിൽ സേവനം അനുഷ്‌ഠിച്ചു. 1980-ൽ യു.ജി.സിയുടെ എഫ്‌.ഐ.പി. ഫെല്ലോഷിപ്പിൽ നാലുകൊല്ലം കേരള യൂനിവേഴ്‌സിറ്റിയിൽ. 1984-ൽ പി.എച്ച്‌.ഡി എടുത്തു. 1985-ൽ കേരള യൂനിവേഴ്‌സിറ്റി റഷ്യൻ ഡിപ്പാർട്ടുമെന്റിൽനിന്ന്‌ റഷ്യൻ ഡിപ്ലോമ. തിരുനെൽവേലി മനോന്മണീയം സുന്ദരനാർ യൂനിവേഴ്‌സിറ്റിയുടെ ആരംഭം മുതൽ ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ ചെയർമാൻ, സ്‌റ്റാന്റിങ്ങ്‌ കമ്മിറ്റി ഓൺ അക്കാദമിക്‌ അഫയേഴ്‌സ്‌ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു. മധുര കാമരാജ്‌ യൂനിവേഴ്‌സിറ്റി മലയാളവിഭാഗത്തിൽ എട്ടുകൊല്ലം ബോർഡ്‌ ഒഫ്‌ സ്‌റ്റഡീസ്‌ മെമ്പറായിരുന്നു. 1988-ൽ തമിഴ്‌നാട്‌ ഗവർണറുടെ നോമിനേഷനിൽ നാലുകൊല്ലം അക്കാദമിക്‌ കൗൺസിൽ മെമ്പറായി. 2002-ൽ ക്രിസ്‌ത്യൻ കോളജിൽനിന്ന്‌ വിരമിച്ചു. 1995 മുതൽ വിവിധ പ്രസിദ്ധീകരണങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതുന്നു.

മിഥ്യ, കുട്ടങ്കാണി എന്ന ആദിവാസി (കഥകൾ), അക്കാനി, പൂർവ്വാശ്രമം, വനസ്ഥലി, അതിർത്തികൾ ലംഘിക്കുന്നവർ (നോവൽ), നോവലും രാഷ്‌ട്രീയവും (പഠനം) എന്നിവയാണ്‌ മറ്റു കൃതികൾ.

ഭാര്യഃ സുശീല ഇട്ടിയമ്മ. മക്കൾഃ ജെ.എസ്‌.സംഗീത, ജെ.എസ്‌. നിരഞ്ഞ്‌ജന.

വിലാസംഃ സൗഭാഗ്യ, ടി.സി.27&1288, ഋഷിമംഗലം, തിരുവനന്തപുരം - 695 035.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited