Nov 21 20:08:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.എം.എസ്‌. ചന്തേര

സി.എം.എസ്‌. ചന്തേര

1936-ൽ കാസർഗോഡ്‌ ജില്ലയിലെ അളളട സ്വരൂപത്തിലെ ചന്തേര ഗ്രാമത്തിലുളള മാടമ്പിൽ തറവാട്ടിൽ ജനിച്ചു. നീലേശ്വരം രാജാസ്‌ ഹൈസ്‌കൂൾ, ഗുരുവായൂർ പാവറട്ടി സംസ്‌കൃത കോളജ്‌ എന്നിവിടങ്ങളിൽ പഠനം. കേരള സ്വതന്ത്ര വിദ്യാർത്ഥി സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ച്‌ ജയിൽവാസം വരിച്ചു. കണ്ണൂർ ജില്ലയിലെ കരിവെളളൂർ ഗവ.ഹൈസ്‌കൂളിൽ 1960-ൽ അദ്ധ്യാപകജീവതം ആരംഭിച്ചു. പിന്നീട്‌ ചിറക്കൽ രാജാസ്‌ ഹൈസ്‌കൂളിൽ ഭാഷാദ്ധ്യാപകനായി മുപ്പത്‌ വർഷക്കാലം സേവനമനുഷ്‌ഠിച്ചു. നാടൻകലാ ഗവേഷണരംഗത്തെ നാല്‌ പതിറ്റാണ്ട്‌ കാലത്തെ സേവനങ്ങളെ മുൻനിർത്തി 1997-ൽ കേരള ഫോക്‌ലോർ അക്കാദമി പ്രശസ്‌തിപത്രവും 1998-ൽ കേന്ദ്ര സാംസ്‌കാരിക വകുപ്പ്‌ സീനിയർ ഫെല്ലോഷിപ്പും നൽകി ആദരിച്ചു. കളിയാട്ടം, പൂരക്കളി, കണ്ണകിയും ചീർമ്മക്കാവും, സത്യക്കല്ല്‌, വടക്കേ മലബാറിലെ പാട്ടുത്സവം തുടങ്ങി ഇരുപതിലധികം ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited