Sep 21 04:01:51 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബൽസാക്ക്‌ (1799-1850)

 

By the same author


ബൽസാക്ക്‌ (1799-1850)

ഫ്രഞ്ച്‌ നോവലിസ്‌റ്റ്‌. 1799 മെയ്‌ 16-ന്‌ ഫ്രാൻസിൽ ജനിച്ചു. 1819-ൽ പാരീസിലെ സോർബോൺ സർവകലാശാലയിൽനിന്നു നിയമബിരുദം നേടി. സാഹിത്യവും തത്ത്വചിന്തയുമ ബൽസാക്കിനെ ആകർഷിച്ചു. സാഹിത്യരചന ഒരാവേശമായി. പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ചുജീവിതത്തിന്റെ സമസ്‌ത മേഖലകളിലും ബൽസാക്കിന്റെ സൂക്ഷ്‌മനേത്രങ്ങൾ കടന്നുചെന്നിട്ടുണ്ട്‌. സാമൂഹികവും രാഷ്‌ട്രീയവും സദാചാരപരവുമായ കോണുകളിലൂടെ ഫ്രഞ്ചുജീവിതത്തെ നോക്കിക്കാണാൻ ബൽസാക്കിനു കഴിഞ്ഞു. കാല്‌പനികത്വത്തിന്റെ നിറപ്പകിട്ടും റിയലിസത്തിന്റെ ജീവിതാവബോധവും ബൽസാക്കിൽ ഒന്നുപോലെ മേളിച്ചിരുന്നു. അമ്പതോളം നോവലുകളുമ അസംഖ്യം ചെറുകഥകളും നാടകങ്ങളും രചിച്ചിട്ടുണ്ട്‌. പതിനേഴ്‌ വാല്യങ്ങളുളള മനുഷ്യഹാസ്യനാടകം എന്ന ബൃഹത്തായ നോവലാണ്‌ അവയിൽ പ്രധാനം. 1850 ഓഗസ്‌റ്റ്‌ 18-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited