Nov 20 04:22:51 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഉണ്ണിക്കൃഷ്‌ണൻ തിരുവാഴിയോട്‌

ഉണ്ണിക്കൃഷ്‌ണൻ തിരുവാഴിയോട്‌

1942-ൽ വളളുവനാട്‌ താലൂക്കിലെ തിരുവാഴിയോട്‌ ഗ്രാമത്തിൽ ജനിച്ചു. വിക്‌ടോറിയ കോളജിൽനിന്ന്‌ ശാസ്‌ത്രത്തിലും ഫാറൂക്ക്‌ ട്രെയിനിങ്ങ്‌ കോളജിൽനിന്ന്‌ അദ്ധ്യാപനപരിശീലനത്തിലും ബിരുദം നേടി. 1963-ൽ ആദ്യ കഥ പ്രസിദ്ധപ്പെടുത്തി. അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. 1966 മുതൽ കേന്ദ്ര ഗവൺമെന്റിൽ ഉദ്യോഗസ്‌ഥനാണ്‌. സ്‌കോട്‌ലൻഡിലെ സ്‌ട്രാറ്റ്‌ക്ലൈഡ്‌ യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ അഡ്വാൻസ്‌ഡ്‌ ഫിനാൻഷ്യൽ മാനേജ്‌മെന്റിലും ലീഡ്‌സ്‌ യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ പബ്ലിക്‌ സെക്‌റ്റർ മാനേജ്‌മെന്റിലും ഉന്നതപരിശീലനം നേടിയിട്ടുണ്ട്‌. ഡൽഹിയിൽ സ്‌ഥിരതാമസം.

പ്രധാനകൃതികൾഃ തീക്കുടുക്ക (നാടകം), ഹിപ്പി, ഒരു ധ്വനി ആയിരം പ്രതിധ്വനി, മരണത്തിന്റെ നിറം, നഖക്ഷതങ്ങൾ, പണം, ദൃക്‌സാക്ഷി, ചൂതാട്ടം, നീലമലകളിലെ സുവർണ്ണഞ്ഞൊറികൾ, ലയനം (നോവലുകൾ), വെളിച്ചത്തിന്റെ പൊളിരുകൾ, നഖചിത്രങ്ങൾ, ശിശിരനിദ്ര (ലഘുനോവലുകൾ), താളം താവളം, ആഹൂതി (റേഡിയോ നാടകങ്ങൾ), ഹാ! പാരീസ്‌, തിരുവാഴിയോടിന്റെ കഥകൾ (കഥാസമാഹാരങ്ങൾ). ദൃക്‌സാക്ഷിക്ക്‌ 1992-ൽ കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു.

ഭാര്യഃ ശ്രീദേവി. മക്കൾഃ അമൃത, നമ്രത, അഭിലാഷ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited