Sep 20 01:54:56 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഐ.കെ.കെ.എം

 

By the same author


ഐ.കെ.കെ.എം

1919 ഡിസംബർ 9-ന്‌ തൃശൂരിൽ ജനിച്ചു. യഥാർത്ഥമായ പേര്‌ ഇട്യാണത്ത്‌ കുഞ്ഞികൃഷ്‌ണമേനോൻ. അമ്മഃ ഇട്യാണത്ത്‌ തങ്കം എന്ന കാർത്ത്യായനി. അച്ഛൻഃ അല്ലത്ത്‌ ശാമുമേനോൻ. ഒടുവിൽ കുഞ്ഞികൃഷ്‌ണമേനോന്റെ പൗത്രൻ. വിദ്യാഭ്യാസം തൃശൂരിലും മദിരാശിയിലും. 1944-ൽ കേന്ദ്ര ഗവ. സെക്രട്ടറിയേറ്റിൽ ചേർന്നു. ഇലക്‌ഷൻ കമ്മീഷൻ സെക്രട്ടറിയായി 1977-ൽ വിരമിച്ചു. 1942 മുതൽ ചെറുകഥാ രംഗത്ത്‌ ശ്രദ്ധേയനായി. മേഘങ്ങൾക്കിടയിൽ, ഐ.കെ.കെ.എമ്മിന്റെ കഥകൾ തുടങ്ങി അഞ്ചു കഥാസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തി. ദൽഹിയിലെ ചിൽഡ്രൻസ്‌ ബുക്‌ ട്രസ്‌റ്റിനുവേണ്ടിയും പബ്ലിക്കേഷൻസ്‌ ഡിവിഷനുവേണ്ടിയും ബാലസാഹിത്യകൃതികൾ രചിച്ചിട്ടുണ്ട്‌. മലയാള ഭാഷയ്‌ക്കും സാഹിത്യത്തിനും നൽകിയ സമഗ്രസംഭാവനയ്‌ക്ക്‌ 2003-ൽ കേരള സാഹിത്യ അക്കാദമി അവാർഡിനർഹനായി. കേരളസാഹിത്യ അക്കാദമിക്കുവേണ്ടി ഒടുവിൽ കുഞ്ഞികൃഷ്‌ണമേനോന്റെ ഗദ്യപദ്യകൃതികൾ സമാഹരിച്ച്‌ പ്രസിദ്ധപ്പെടുത്തി. സർ രാമവർമ്മ രാജർഷി, അപ്പു നെടുങ്ങാടി തുടങ്ങിയ ജീവചരിത്രകൃതികളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

വിലാസം

ഐ.കെ.കെ.മേനോൻ,

162 ആർ പി എസ്‌,

ഷെയ്‌ക്‌സാരായ്‌ -1

ന്യൂ ഡൽഹി - 110 017.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited