Sep 19 22:52:58 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ലോഹിതദാസ്‌

ലോഹിതദാസ്‌

കലാമൂല്യവും ജനപ്രിയതയും ഒരുപോലെ സമന്വയിപ്പിക്കാൻ കഴിഞ്ഞ മലയാളത്തിലെ ഏറ്റവും ജനപ്രിയനായ ചലച്ചിത്രകാരൻ. പളളുരുത്തിയിൽ ജനിച്ചെങ്കിലും സ്വദേശമായത്‌ ചാലക്കുടി. ചെറുകഥകളും ലഘുനാടകങ്ങളുമെഴുതിക്കൊണ്ട്‌ സാഹിത്യ പ്രവർത്തനമാരംഭിച്ചു. ആദ്യനാടകം - സിന്ധു ശാന്തമായൊഴുകുന്നു, 1985-ലെ മികച്ച നാടകരചനക്കുളള സംസ്ഥാന അവാർഡ്‌ നേടി. ആദ്യചിത്രം തനിയാവർത്തനം. 1987-ലെ മികച്ച കഥക്കുളള സംസ്ഥാന അവാർഡ്‌ നേടി. ഇതുവരെ അമ്പത്തിനാലു ചിത്രങ്ങൾക്ക്‌ കഥയും തിരക്കഥയുമെഴുതി. തിരക്കഥാ രചനയ്‌ക്ക്‌ ഇരുപതോളം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. ആദ്യം സംവിധാനം ചെയ്‌ത ചിത്രം-ഭൂതക്കണ്ണാടി. 1987-ലെ മികച്ച നവാഗത സംവിധായകനുളള ദേശീയ പുരസ്‌കാരം, മികച്ച ചിത്രത്തിനുളള സംസ്ഥാന അവാർഡ്‌, മികച്ച തിരക്കഥക്കുളള സംസ്ഥാന അവാർഡ്‌, മികച്ച സംവിധായകനുളള പത്മരാജൻ പുരസ്‌കാരം, മികച്ച തിരക്കഥക്കുളള പത്മരാജൻ പുരസ്‌കാരം, മികച്ച സംവിധായകനുളള രാമുകാര്യാട്ട്‌ അവാർഡ്‌, മികച്ച സംവിധായകനുളള അരവിന്ദൻ പുരസ്‌കാരം തുടങ്ങി പന്ത്രണ്ടോളം അംഗീകാരങ്ങൾ ലഭിച്ചു.

ഭാര്യ ഃ സിന്ധു. മക്കൾഃ ഹരികൃഷ്‌ണൻ, വിജയ്‌ ശങ്കർ

വിലാസം

അമരാവതി, അകലൂർ, പി.ഒ.പാലക്കാട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited