Nov 21 00:52:03 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.തോമസ്‌ മാത്യു

എം.തോമസ്‌ മാത്യു

1940-ൽ പത്തനംതിട്ടയിൽ ജനിച്ചു. മാതാപിതാക്കൾഃ വി.ടി.മാത്യു, മറിയാമ്മ മാത്യു. എറണാകുളം മഹാരാജാസ്‌ കോളജിൽനിന്ന്‌ മലയാളം എം.എ.ജയിച്ചു. 1965-ൽ ചെങ്ങന്നൂർ ക്രിസ്‌ത്യൻ കോളജിൽ അധ്യാപകനായി. തുടർന്ന്‌ കേരളത്തിലെ വിവിധ ഗവൺമെന്റ്‌ കോളജുകളിൽ ലക്‌ചറർ, പ്രൊഫസർ, പ്രിൻസിപ്പൽ എന്നീ നിലകളിൽ ജോലി ചെയ്‌തു. കുറച്ചുകാലം കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്‌ടറായും പ്രവർത്തിച്ചു. ദന്തഗോപുരത്തിലേക്കു വീണ്ടും, എന്റെ വല്‌മീകമെവിടെ? സാഹിത്യ ദർശനം, വാങ്ങ്‌മുഖം, ആത്മാവിന്റെ മുറിവുകൾ, സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്നീ ഗ്രന്ഥങ്ങൾ. എം.എൻ.റോയിയുടെ ന്യൂ ഹ്യൂമനിസം, കാറൽ ചാപ്പെക്കിന്റെ ആർ.യു.ആർ. എന്നിവ വിവർത്തനം ചെയ്‌തിട്ടുണ്ട്‌. കേരള സാഹിത്യ അക്കാദമിയുടെ സി.ബി.കുമാർ എൻഡോവ്‌മെന്റ്‌ അവാർഡ്‌, സാഹിത്യവിമർശനത്തിനുളള അവാർഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌. കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം, കേരള സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ അക്കാദമിക്‌ സമിതികളിൽ അംഗമായിരുന്നിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited