Jun 24 17:30:43 2017 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കൈനിക്കര പത്മനാഭപിളള

കൈനിക്കര പത്മനാഭപിളള

ജനനം 10-10-1898 പെരുന്നയിൽ. പിതാവ്‌ഃ കൈനിക്കര എം.കുമാരപിളള. മാതാവ്‌ഃ എൽ.പാർവതിയമ്മ. 1922 മുതൽ ‘47 വരെ അധ്യാപകൻ. ഹെഡ്‌മാസ്‌റ്ററും സ്‌കൂൾ ഇൻസ്‌പെക്‌ടറുമായി. ’51 വരെ തിരുവിതാംകൂർ സർക്കാർ സർവ്വീസിൽ സഹകരണ പ്രസ്ഥാന സ്‌പെഷ്യൽ ഓഫീസർ, വിദ്യാഭ്യാസ പുനഃസംഘടനാ കമ്മിറ്റി സെക്രട്ടറി, വിദ്യാഭ്യാസ പരിഷ്‌കാര സ്‌പെഷ്യൽ ഓഫീസർ, വിദ്യാഭ്യാസ സെക്രട്ടറി, ബ്രോഡ്‌കാസ്‌റ്റിങ്ങ്‌ ഡയറക്‌ടർ, പബ്ലിക്‌ സർവ്വീസ്‌ കമ്മീഷണർ, ശമ്പള കമ്മീഷൻ ചെയർമാൻ, തിരു-കൊച്ചി സർവ്വീസ്‌ സംയോജന കമ്മിറ്റി ചെയർമാൻ, ഭക്ഷ്യവകുപ്പ്‌ സെക്രട്ടറി, തിരുവിതാംകൂർ എം.എൽ.എ., യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ്‌ മെമ്പർ, സർവ്വീസ്‌, മലയാളരാജ്യം, കൗമുദി തുടങ്ങിയവയുടെ പത്രാധിപർ തുടങ്ങി വിവിധ നിലകളിൽ സേവനം. വാഗ്മിയും നടനുമായിരുന്നു. ‘സ്വാതിതിരുനാൾ’ നാടകത്തിന്‌ സാഹിത്യ അക്കാദമി അവാർഡ്‌. മരണംഃ 1976 ഫെബ്രുവരി 1.

പ്രധാന കൃതികൾഃ കാൽവരിയിലെ കല്‌പപാദപം, വേലുത്തമ്പി ദളവ, അഗ്നിപഞ്ഞ്‌ജരം, യവനിക, കാടിന്റെ മറവിൽ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited