Sep 20 11:55:18 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.സി.കെ.ചന്ദ്രശേഖരൻനായർ

ഡോ.സി.കെ.ചന്ദ്രശേഖരൻനായർ

1932 നവംബർ 3-ന്‌ ചേർത്തല താലൂക്കിലെ ചേന്നംപളളിപ്പുറം പഞ്ചായത്തിൽ ജനിച്ചു. അച്‌ഛൻഃ ചോനപ്പളളിൽ കുഞ്ഞൻപണിക്കർ. അമ്മഃ മാന്താനത്ത്‌ കുഞ്ഞിക്കുട്ടി അമ്മ. 1951-ൽ വൈക്കം ഗവ.ഹൈസ്‌കൂളിൽനിന്ന്‌ ഇ.എസ്‌.എൽ.സി. പാസ്സായതോടെ ഔപചാരികവിദ്യാഭ്യാസം അവസാനിച്ചു. 1960-ൽ കേരള സർവകലാശാലയിൽനിന്ന്‌ മലയാളത്തിൽ എം.എ.പരീക്ഷ റാങ്കോടെ ജയിച്ചു. തുടർന്ന്‌ ഹിന്ദി, ഇംഗ്ലീഷ്‌ ഭാഷകളിൽ എം.എ.ബിരുദവും ബി.എഡ്‌.ഡിഗ്രിയും നേടി. 1981-ൽ കേരള സർവകലാശാലയിൽനിന്ന്‌ ഡോക്‌ടറേറ്റ്‌. സർക്കാർ സ്‌കൂളുകളിലും സൈനിക്‌ സ്‌കൂൾ (കഴക്കൂട്ടം), നവോദയവിദ്യാലയം (ഇടുക്കി) എന്നിവിടങ്ങളിലുമായി 45-ഓളം വർഷത്തെ അദ്ധ്യാപനവൃത്തി. 1992-ൽ ജോലിയിൽനിന്നു വിരമിച്ചു.

കൃതികൾഃ വൈക്കം കായൽ, ആലവട്ടം, വാനപ്രസ്ഥം, വെളുത്ത വാവ്‌, ചീനവല, പിച്ചിമൊട്ടുകൾ, കാവും പിശാചും, കുടമണികൾ, കർണ്ണഭൂഷണത്തിന്റെ മാറ്റ്‌, സംവിധാനം, ഉളളൂരിന്റെ കവിത്വം, മുണ്ടശ്ശേരിയുടെ നിരൂപണം, മഹാകവി ഉളളൂർ, മലയാളത്തിന്റെ വളർച്ച, പഠനങ്ങൾ, എഴുത്തച്ഛനുമുമ്പും പിമ്പും, പ്രതിമാനകല്‌പനം കാല്‌പനികകവിതയിൽ, പിടിത്താളുകൾ, അമരംഭാഷ, ഗദ്യരചന-മൂന്നുഭാഗങ്ങൾ, അടിസ്ഥാന വ്യാകരണം-രണ്ടുഭാഗങ്ങൾ, മലയാളബോധനം, നിറം മാറുന്ന റഷ്യ, മഹാഭാരതപരിക്രമം, ഹിന്ദുവിന്റെ ജീവിതചിന്ത തുടങ്ങി ഇരുപത്തിയേഴിൽപ്പരം കൃതികൾ.

ഭാര്യഃ രാധാമണിയമ്മ. മക്കൾഃ രമ, രതീശ്‌, രശ്‌മി.

വിലാസം

മകം

കെ.ആർ.പുരം

ചേർത്തല - 688 556.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited