Nov 20 01:33:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇംറേ കർട്ട്‌സ്‌

ഇംറേ കർട്ട്‌സ്‌

1930-ൽ ഹംഗറിയിലെ ഒരു ജൂതകുടുംബത്തിൽ ജനിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ജൂതന്മാരെ കൂട്ടത്തോടെ അറസ്‌റ്റ്‌ ചെയ്‌തപ്പോൾ പതിന്നാലു വയസ്സുകാരനായ കർട്ട്‌സിനെയും പിടികൂടി, പോളണ്ടിലുളള ഔഷ്‌വിറ്റ്‌സ്‌ എന്ന കോൺസെൻട്രേഷൻ ക്യാമ്പിലടച്ചു. യുദ്ധം അവസാനിക്കുകയും നാസികൾ പരാജയപ്പെടുകയും ചെയ്‌തതുകൊണ്ടുമാത്രം, ഗ്യാസ്‌ ചേംബറിലടച്ചും ക്രൂരമായി മർദ്ദിച്ചും നാല്‌പതു ലക്ഷം ജൂതന്മാരെ കൊന്നൊടുക്കിയ ഔഷ്‌വിറ്റ്‌സിൽനിന്ന്‌ അദ്ദേഹം രക്ഷപ്പെട്ടു. നാസി തടങ്കൽ ക്യാമ്പിലെ അനുഭവങ്ങൾ ഒരു പതിന്നാലുകാരന്റെ വാക്കുകളിൽ തത്ത്വചിന്താപരമായി അവതരിപ്പിച്ച ആത്മകഥാപരമായ നോവലാണ്‌ ഹംഗേറിയൻ ഭാഷയിലെഴുതിയതും 1975-ൽ പ്രസിദ്ധീകരിച്ചതുമായ ‘ഫെയ്‌റ്റ്‌ലെസ്‌’ (വിധിയില്ലാത്തവർ). ഈ നോവലിന്റെ ഇംഗ്ലീഷ്‌ പരിഭാഷ 1992-ൽ അമേരിക്കയിൽ പ്രസിദ്ധപ്പെടുത്തി. 2002-ൽ നോബൽ സമ്മാനം ലഭിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited